മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ആനുകൂല്യം നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും, അനര്‍ഹര്‍ക്കെതിരെ കര്‍ശന നടപടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം ലഭിച്ചവരുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും പ്രസിദ്ധീകരിക്കും. അര്‍ഹരായവര്‍ക്ക് മാത്രമാണ് സഹായധനം നല്‍കുക. അനര്‍ഹര്‍ ആനുകൂല്യം കൈപറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കുകയും തുക പലിശ സഹിതം തിരിച്ച് പിടിക്കുകയും ചെയ്യും. അനര്‍ഹമായി ആനൂകുല്യം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.


അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം നല്‍കും.വീട് നഷ്ടമായവര്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വീട് നഷ്ടമായവര്‍ക്ക് നല്‍കുന്ന നാല് ലക്ഷത്തില്‍ 95100 രൂപ കേന്ദ്രസഹായവും 304900 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷത്തില്‍ നാല് ലക്ഷം കേന്ദ്ര സഹായമാണ്.

ktjaleel-15

വീട് നിര്‍മാണത്തിന് സന്നദ്ധസംഘനടകളുടെ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. സഹായം നല്‍കാമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. പ്രളയബാധിതര്‍ക്ക് മാത്രമാണ് തുക കൈമാറുക. മറ്റു സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കി വീട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് മന്ത്രി അറിയിച്ചു.


പ്രളയബാധിതര്‍ക്ക് അടിയന്തിര സഹായമായി നല്‍കുന്ന 10,000 രൂപ ജില്ലയില്‍ കൈപറ്റിയത് 14369 പേര്‍. രണ്ട് ദിവസം വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്കാണ് തുക നല്‍കുന്നത്. ആകെ 37734 പേര്‍ക്കാണ് നല്‍കാനുള്ളത്. ബാക്കിയുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ കൈമാറും. 21216 പേര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകളും നല്‍കിയിട്ടുണ്ട്.

നഗരസഭാ ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പിവി അബ്ദുല്‍ വഹാബ് എംപി, എംഎല്‍എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുള്ള, മഞ്ഞളാംകുഴി അലി, കെഎന്‍എ ഖാദര്‍, ടിവി ഇബ്രാഹിം, എപി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഇഎന്‍ മോഹന്‍ദാസ്, രവി തേലത്ത്, കെപി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, അബ്ദുല്‍ റഷീദ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12.79 ലക്ഷം നല്‍കി. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലില്‍ ബാങ്ക് സെക്രട്ടറിയും കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റുമായ കെ.മോഹന്‍ ദാസില്‍ നിന്ന് തുക ഏറ്റുവാങ്ങി.

ബാങ്കിലെ കലക്ഷന്‍ ഏജന്റ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്ക് പ്രസിഡന്റ് വി.പി.അനില്‍ കുമാറിന്റെ ഹോണറേറിയവും ഡയറക്ടര്‍മാരുടെ സിറ്റിംഗ്ഫീസും ഉള്‍പ്പെടെയുള്ളതാണ് തുക. കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുഫണ്ടില്‍ നിന്നും 5,00,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യതവണയായി നേരത്തെ കൈമാറിയിരുന്നു. സഹകരണ വകുപ്പ് വിഭാവനം ചെയ്ത നവീന പാര്‍പ്പിടപദ്ധതിയിലേക്ക് രണ്ട് ലക്ഷം ധനസഹായം നല്‍കുന്നതിനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ 3.5 ലക്ഷം രൂപ ചെലവഴിച്ച് ബാങ്കിന്റെ നേതൃത്വത്തില്‍ കോഡൂര്‍ പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിമൂലം കഷ്ടതയനുഭവിച്ചിരുന്ന 600 ഓളം കുടുംബങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം നടത്തി. ഇതിനു പുറമെ കുടിവെള്ള ലഭ്യത കുറഞ്ഞ ഇടങ്ങളില്‍ കുടിവെള്ളവും ബാങ്കിന്റെ നേതൃത്വത്തില്‍ എത്തിച്ചു. ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ബാങ്ക് പ്രസിഡന്റ് വി.പി.അനില്‍കുമാര്‍, ഇ.എന്‍.മോഹന്‍ദാസ്, ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു.

Malappuram
English summary
malappuram local news about flood compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X