മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എ പ്ലസുകാരിക്ക് ലഭിച്ച സ്വര്‍ണ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

എ പ്ലസുകാരിക്ക് ലഭിച്ച സ്വര്‍ണ സമ്മാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: ആര്‍ദ്ര നല്‍കിയത് സ്വര്‍ണമോതിരം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: എ പ്ലസുകാരിക്ക് സമ്മാനമായി ലഭിച്ച സ്വര്‍ണ്ണ മോതിരം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക. പ്രളയം വിഴുങ്ങിയ കേരളത്തിന്റെ പുനര്‍ജീവന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയിലേക്കാണ് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുഴുവന്‍ വിഷയത്തിനും എ പ്ലസ് വാങ്ങിയതിന് സമ്മാനമായി ലഭിച്ച സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് വിദ്യാര്‍ത്ഥി മാതൃകയായത്. മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.എസ്സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ആര്‍ദ്രയാണ് നാട്ടുകാര്‍ക്കിടയില്‍ മാതൃക കാണിച്ചത്.

നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സത്യന്‍ വട്ടംകുളം വനിത കോ ഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാരി സതി ദമ്പതികളുടെ മകളാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ മോതിരം ഏറ്റു വാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന ഒരു മാസത്തെ ഓണറേറിയം ടി. സത്യന്‍ ഇതോടൊപ്പം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

golddonation-153

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി വ്യാപാരിവ്യവസായി യൂത്ത് വിംഗ്

പ്രളയബാധിത മേഖലകളില്‍ ജില്ലയിലെ വ്യാപാരി വ്യവസായി യുവനജ വിഭാഗത്തിന്റെ കൈതാങ്ങ്. 75 ലക്ഷത്തില്‍പരം രൂപയുടെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. 7300 ഓളം ഭക്ഷണകിറ്റുകളും 21000 വസ്ത്രങ്ങളും വീട്ടുസാധനങ്ങളും, സ്‌റ്റേഷനറികളും സംഘടന സമാഹരിച്ച് വിതരണം നടത്തി. കൂടാതെ മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം എന്നിവയും നടത്തിവരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം മാലിന്യ സംസ്‌കരണ യന്ത്രവും എത്തിച്ചു നല്‍കി. വിവിധ യൂണിറ്റുകളില്‍ രക്ഷാ പ്രവര്‍ത്തനം, ശുചീകരണം, എന്നിവക്കും യുവജനവിഭാഗം പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. എല്ലാ യൂണിറ്റുകളിലും ഫണ്ട് സമാഹരണത്തിന് മുന്നിട്ടിറങ്ങാനും തീരുമാനിച്ചു. വയനാട്, കരുവാരക്കുണ്ട്, അരീക്കോട്, വെറ്റിലപ്പാറ, ചെങ്ങന്നൂര്‍, തിരൂര്‍ മേഖലകളിലെ ക്യാമ്പുകളിലെല്ലാം സഹായം എത്തിച്ചതായി ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ അറിയിച്ചു.

Malappuram
English summary
malappuram local news about girl contribute prize to relief fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X