വല്യുമ്മ മരിച്ചു മണിക്കൂറുകള്‍ക്കകം പേരക്കുട്ടിയുടെ ഭാര്യയും മരിച്ചു: സംഭവം മലപ്പുറത്ത്!!
മലപ്പുറം: രാമപുരം കട്ടിലശ്ശേരിയില്‍ വല്യുമ്മ മരിച്ചു മണിക്കൂറുകള്‍ക്കകം പേരക്കുട്ടിയുടെ ഭാര്യയും മരിച്ചു. കട്ടിലശ്ശേരിയിലെ ചക്കച്ചന്‍ അലി അസ്‌ക്കറിന്റെ ഭാര്യ നസീന എന്ന ഇമ്മു(37)വാണ് വല്യുമ്മക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകം മരിച്ചത്. നസീനയുടെ ഭര്‍ത്താവ് അസ്‌ക്കറിന്റെ വലിയുമ്മ സൈനമ്പയാണ് ആദ്യം മരണപെട്ടത്. ഇവരുടെ പരിചരണത്തിനും മരണാന്തര കര്‍മങ്ങള്‍ക്കുമെല്ലാം നേതൃത്വം നല്‍കിയിരുന്നത് നസീനയാണ്.

വലിയുമ്മയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖത്തിനിടക്കാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇന്നലെ പുലര്‍ച്ചെ നസീനയുടെ മരണവാര്‍ത്തയും കൂടിയെത്തുന്നത്. ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറത്തെ കള്ളാടി മൂസ ഹാജിയുടെ മകളാണ് നസീന. മാതാവ്: നാനാത്ത് വാരം കുന്നത്ത് ഫാത്തിമ ഹജ്ജുമ്മ (മലപ്പുറം). മക്കള്‍: മുഹമ്മദ് ഷനീന്‍ ബാദുഷ, സനം എന്നചിഞ്ചു, ലൈബ.


Click it and Unblock the Notifications