മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയാനന്തരം വളര്‍ച്ച: പഠനം നടത്തിയെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടിയെന്നും മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പ്രളയത്തിന് ശേഷം പുഴകളിലും കിണറുകളിലും വെള്ളം വറ്റിപ്പോകുന്ന പ്രതിഭാസത്തെ കുറിച്ച് സിഡബ്ലുആര്‍ഡിഎം പഠനം നടത്തിയിട്ടുണ്ടെന്നും അന്തിമ ഫലം ലഭിച്ചാല്‍ ഇക്കാര്യം സര്‍ക്കാര്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കുന്ദമംഗലം സിഡബ്ല്യുആര്‍ഡിഎമ്മില്‍ സംഘടിപ്പിച്ച പ്രളയനാന്തര കേരളത്തെക്കുറിച്ചുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം.

കനത്ത മഴയും പ്രളയവും മൂലം സുലഭമായി ജലമുണ്ടെന്ന ധാരണ വെച്ചപുലര്‍ത്തരുത്. വെള്ളം കരുതലോടെ ഉപയോഗിക്കണം. ജല സംരക്ഷണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരുന്നതിനിടയിലാണ് കേരളത്തില്‍ പ്രളയ ദുരന്തം ഉണ്ടായത്. വെള്ളപ്പൊക്കത്തിന് ശേഷം മിക്ക സ്ഥലങ്ങളിലും വേനല്‍ക്കാലത്തെ പോലെ പുഴയിലും കിണറിലും വെള്ളം കുറയുകയായിരുന്നു. വരാനിരിക്കുന്ന തുലാ വര്‍ഷത്തില്‍ ലഭിക്കുന്ന വെള്ളം ഒഴുക്കിവിടാതെ എങ്ങനെ ഭൂമിയില്‍ സംരക്ഷിച്ചുവെക്കാം എന്നാണ് നാം ഇനി ചിന്തിക്കേണ്ടത്. ഇതിനായി സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കും. ഇതിനായി സിഡബ്ല്യുആര്‍ഡിഎമ്മിന്റെ പഠന റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

keralaflood-15

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ. ടി ജയരാജന്‍ അധ്യക്ഷത വഹിച്ചു. സിഡബ്ല്യുആര്‍ഡിഎം മുന്‍ എക്സികുട്ടിവ് ഡയറക്ടര്‍ ഡോ. ഇ ജെ ജയിംസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ ഡീന്‍ ഡോ. എ അച്യുതന്‍ എന്നിവര്‍ സംസാരിച്ചു. സിഡബ്ല്യുആര്‍ഡിഎം ടെക്നിക്കല്‍ ഓഫിസര്‍ ടി വിമല സ്വാഗതവും ഭൂജല വിഭാഗം മേധാവി സി എം സുശാന്ത് നന്ദിയും പറഞ്ഞു.

Malappuram
English summary
malappuram local news about growth after flood in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X