ഹജ്ജ് തീര്ഥാടകന് ഹറമില്‍ നമസ്ക്കാരം കഴിഞ്ഞതോടെ മരിച്ചു: പാകിസ്താനിയുടെ മടിയിലേക്ക് വീണു!
മലപ്പുറം: മലപ്പുറത്തെ ഹജ്ജ് തീര്ഥാടകന് മക്കയില്‍ ഹറമില്‍ നമസ്ക്കാരം കഴിഞ്ഞ് സലാംവീട്ടിയതോടെ തൊട്ടടുത്തുള്ള പാക്കിസ്ഥാനിയുടെ മടിയിലേക്ക് കുഴഞ്ഞ് വീണ് മരിച്ചു, ഹറമില്‍വെച്ച് വെള്ളിയാഴ്ച്ച ജുമുഅ നമസ്ക്കരിച്ച് സലാംവീട്ടിയതോടെയാണ് മരണപ്പെട്ടത്. തുടര്‍ന്നു മൃതദേഹം മക്കയില്‍തന്നെ മറവ് ചെയ്തു. ഒതുക്കുങ്ങല്‍ പൊട്ടിക്കല്ല് പരേതനായ പറമ്പന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ മകന് പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജി(68)യാണ് ഇന്നലെ ഹറമില്‍ വച്ച് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഭാര്യയോടൊപ്പം കഴിഞ്ഞ 21നാണ് ഇദ്ദേഹം ഹജ്ജ് തീര്‍ഥാടനത്തിന് പുറപ്പെട്ടത്.
നാട്ടുകാരായ മറ്റുപലരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കൈപ്പറ്റ മഹല്ല് കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ച ഇദ്ദേഹം പൊട്ടിക്കല്ല് ടൗണ്‍ മസ്ജിദ് ട്രഷറര്‍, നൂറുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി ഭാരവാഹി, പറപ്പൂര് പഞ്ചായത്ത് എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഭാര്യ: അമ്പലവന്‍ കാരാട്ട് ഫാത്തിമ. മക്കള്‍: ബഷീര്‍ (സഊദി), ഖദീജ. മരുമക്കള്‍: ജമീല, മുഹമ്മദ് കുട്ടി കോട്ടൂര്‍.സഹോദരങ്ങള്‍: അബ്ദുല്ലക്കുട്ടി, അഹമ്മദ്, അബ്ദുല്‍ കരീം, അഷ്റഫ് (അബൂദബി), ഇയ്യാച്ചക്കുട്ടി, ഇത്തീമു, നബീസ, ആയിശ, സുലൈഖ.