മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പച്ചിലയില്‍ ചിത്രങ്ങള്‍ വെട്ടിയെടുത്തുള്ള എംടി രാജേഷിന്റെ കരവിരുത്: വിവാഹ ക്ഷണക്കത്തും പച്ചിലയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പച്ചിലയില്‍ ചിത്രങ്ങള്‍ വെട്ടിയെടുത്തുള്ള മലപ്പുറം എടപ്പാള്‍ സ്വദേശി എം.ടി രാജേഷിന്റെ കരവിരുത് ശ്രദ്ധേയമാകുന്നു. കേവലം നേരം പോക്കിന് ആരംഭിച്ചതാണ് രാജേഷ് ഇലയിലെ പരീക്ഷണ ചിത്രം. ആദ്യമായി കയ്യില്‍ കിട്ടിയ ബ്ലേഡ് കൊണ്ട് മുറിച്ചെടുത്ത ചിത്രത്തിന് കിട്ടിയ സ്വീകാര്യത ഇന്ന് നൂറ് കണക്കിന് ചിത്രങ്ങള്‍ക്ക് കാരണമായി.

handicrafts-1

വാഴ ഇലയിലും പ്ലാവിലയിലും തുടങ്ങി നിരവധി ഇലകളില്‍ നൂറ് കണക്കിന് ചിത്രങ്ങള്‍ വെട്ടിയെടുത്ത് കഴിഞ്ഞു. ഏറ്റവും പ്രയാസകരമായത് ആലിലയില്‍ വെട്ടിയെടുക്കലാണന്നാണ് രാജേഷ് പറയുന്നത്. ഇലകളില്‍ ചിത്രങ്ങള്‍ വെട്ടിയെടുക്കാന്‍ ആരംഭിച്ചതോടെ ചിലര്‍ പരിഹാസവുമായി വന്നു. അതിനെ വകവയ്ക്കാതെ മുന്നോട്ട് പോവാന്‍ സുഹൃത്തുക്കള്‍ ആത്മവിശ്വാസം പകര്‍ന്ന് തന്നതാണ് തന്റേതായ സ്ഥാനം കലാരംഗത്ത് ഉറപ്പിക്കാന്‍ കാരണമായതെന്നാണ് ഇയാള്‍ പറയുന്നത്.ഇന്ന് പല പ്രദര്‍ശന വേദികളിലും രാജേഷ് ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. പല ക്ഷണകത്തുകളിലും വിവാഹ വീഡിയോ കളിലും വരെ ഈ കരവിരുത് ഉപയോഗിച്ചു. അന്ന് പരിഹരിച്ചവര്‍ പോലും ഇന്ന് രാജേഷിന് പിന്തുണയായി രംഗത്തുണ്ട്.

handicrafts11


എടപ്പാള്‍ നരിപ്പറമ്പ് മാക്കിനിത്തറയില്‍ രാജേഷ് എന്ന കലാകരന്‍ ഇതിനോടകം തന്നെ നിരവധി വേദികളില്‍ തന്റെ കഴിവ് പ്രകടിപ്പിച്ച് കഴിഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ രാജേഷ് സഹകരണ ബാങ്കിലാണ് ജോലി നോക്കുന്നത്. തന്റെ ചിത്രരചനയിലൂടെ ഒരു റെക്കോഡ് സൃഷ്ടിക്കാനൊരുങ്ങുകയാണിപ്പോള്‍.

Malappuram
English summary
malappuram local news about handi carft in leaves attracts people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X