മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ണാടകയില്‍ നിന്നു് കൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ ഹാന്‍സ് കടത്ത്: പ്രതികളുടെ ജാമ്യം തള്ളി!

Google Oneindia Malayalam News

മലപ്പുറം: കര്‍ണാടകയില്‍ നിന്നുംകൊണ്ടുവന്ന പച്ചക്കറികള്‍ക്കിടയില്‍ ഹാന്‍സ് കടത്തിയ കേസിലെ പ്രതിയുടെ കോടതി മുന്‍കൂര്‍ ജാമ്യം തള്ളി. കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് 30000 പാക്കറ്റ് ഹാന്‍സ് കടത്തുന്നതിനിടെ പൊലീസിനെക്കണ്ട് വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. പാലക്കാട് വല്ലപ്പുഴ പാറപ്പുറത്ത് അബ്ദുല്‍ അസീസ് (28)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്.

ഇക്കഴിഞ്ഞ ജൂലൈ ആറിന് രാത്രി 9.30ന് വഴിക്കടവ് സേ്റ്റഷന്‍ ജംഗ്ഷനിലാണ് സംഭവം. കേരളത്തില്‍ നിരോധിച്ച പുകയില ഉല്‍പന്നമായ ഹാന്‍സുമായി ബൊലേറോ പിക്കപ്പില്‍ വരുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.

hans-153381


കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം 200 മീറ്റര്‍ ദൂരം സഞ്ചരിച്ച് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ കെ.എസ.ഇബിക്ക് 11651 രൂപ നഷ്ടം വരുത്തിയെന്നും പ്രതിക്കെതിരെ കേസ്സുണ്ട്. വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളില്‍ വില്‍പനക്ക് പത്തു ചാക്കുകളിലായാണ് ഹാന്‍സ് പച്ചക്കറി നിറച്ച വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത്. പുകയിലയും നിരോധിതക ലഹരി ഉല്‍പന്നങ്ങളും വന്‍തോതിലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം തിരൂരില്‍ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങളും അവ കൊണ്ടുവന്ന കാറും സഹിതമാണ് യുവാവ് അറസ്റ്റിലായത്.കോര്‍ട്ട് റോഡില്‍ കച്ചവടം ചെയ്യുന്ന മഹമ്മദ് ഷെരീഫിനെ(35)യാണ് തിരൂര്‍ എസ്.എച്ച്.ഒ: സുമേഷ് സുധാകറും സംഘവും പിടികൂടിയത്. ഹാന്‍സ് അടക്കമുള്ള ആയിരക്കണക്കിന് പാക്ക് റ്റുകള്‍ കാറില്‍ നിന്നും കണ്ടെടുത്തു.വില്‍പ്പനക്കായി തമിഴുനാട്ടില്‍ നിന്നും കാറില്‍ തിരൂരില്‍ എത്തിയ ഉടനെ പിടികൂടുകയായിരുന്നു.

Malappuram
English summary
Malappuram Local News about hans found from vegetable vehicle from karnataka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X