മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസ്: മതാവിനെ കസ്റ്റഡിയിലെടുക്കും, കൊലയുടെ രീതി സഹോദരന്‍ വിവരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൂട്ടിലങ്ങാടി ചേലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന കേസില്‍ കുഞ്ഞിന്റെ മാതാവിനെ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കും. നിലവില്‍ മലപ്പുറം താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള മാതാവിനെ ഡിസ്ചാര്‍ജാകുന്ന മുറക്ക് കസ്റ്റഡിയിലെടുക്കാനാണു തീരുമാന,ം. കുഞ്ഞിന്‍െ കൊലപ്പെടുത്തിയത് താന്‍തന്നെയാണെന്ന് കസ്റ്റഡിയിലെടുത്ത മാതൃസഹോദരന്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയ രീതി മാതൃസഹോദരന്‍ വിവരിച്ചു നല്‍കി.

കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്തി

കൊല്ലാനുപയോഗിച്ച കത്തി കണ്ടെത്തി

പ്രതിയുമായി ഇന്നലെ സംഭവ സ്ഥലത്തെത്തി പോലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിന്റെ ഡി.എന്‍.എ ഡി.എന്‍.എ ടെസ്റ്റ് നടത്തും. രണ്ട് വര്‍ഷത്തിലേറെയായി ഭര്‍ത്താവുമായി വേര്‍പ്പിരിഞ്ഞ യുവതിയുടെ അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയത്തിലാണ് മാതാവിന്റെ സഹോദരന്‍ ശിഹാബുദ്ധീന്‍ കുട്ടിയെ കൊന്നത്. കൊലപാതകത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും. അമിത രക്തസ്രാവത്തെ തുടര്‍ന്ന് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയെ വിട്ടുകിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. പ്രതി ശിഹാബുദ്ധീനുമായി കൊലപാതകം നടന്ന വീട്ടിലും പരിസരത്തും പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി. കൊല്ലാനുപയോഗിച്ച കത്തിയും ഈ സമയത്ത് പ്രതി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. പോലീസ് പ്രതിയുമായി സ്ഥലത്തെത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് വന്‍ ജനാവലിയും

കൊലപ്പെടുത്തിയ രീതി

കൊലപ്പെടുത്തിയ രീതി

ടോയിലറ്റിലെ പ്രസവ സമയം കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞിരുന്നു. ഉടനെ ജന്മം നല്‍കിയ മാതാവ് തന്നെ കുട്ടിയുടെ വായില്‍ തുണി തിരുകിക്കയറ്റിയും കുറേ നേരം കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും കുട്ടിയുടെ ശബ്ദമില്ലാതാക്കിയ ശേഷം കൊണ്ടുപോയി കുഴിച്ചുമൂടാനായി കുട്ടിയെ സഹോദരന് കൈമാറുകയായിരുന്നു. കുട്ടിയെ കിട്ടിയ ശേഷം നിലവില്‍ അറസ്റ്റിലായ ഷിഹാബുദ്ദീന്‍ കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി കുട്ടിയുടെ മരണം ഉറപ്പാക്കാനായി കട്ടിലില്ഴ കിടത്തി വീട്ടിലെ അടുക്കളയില്‍ പോയി വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് കൊണ്ടുവന്ന് കുട്ടിയുടെ കഴുത്ത് അറുത്ത് തല വേര്‍പെടുത്തി ഉടലും തലയും തലയിണയുടെ കവറെടുത്ത് തുണി സഞ്ചിയാക്കി അതില്‍ ഇട്ട് കെട്ടി പിന്നീട് ആരുമറിയാതെ വീടിനു പിന്‍വശത്ത് കുഴി വെട്ടി കുഴിച്ചുമൂടാമെന്ന ഉദ്ധേശത്തില്‍ അതേ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വെച്ചു. തുടര്‍ന്ന് ഷിഹാബുദ്ദീന്‍ സ്വന്തം ദേഹം വൃത്തിയാക്കി സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നു എന്നും പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി.

 മൃതദേഹം കഴുത്തറുത്ത് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍

മൃതദേഹം കഴുത്തറുത്ത് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്‍

സംഭവദിവസം ഉച്ചക്ക് യുവതി പ്രസവിക്കുന്ന സമയം വീട്ടില്‍ നിന്ന് നവജാത ശിശുവിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികളും മറ്റും വിവരം അറിയിച്ചത് പ്രകാരമാണ് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയതും കുട്ടിയുടെ മൃത ദേഹം കഴുത്തറുത്ത് തല വേര്‍പ്പെടുത്തപ്പെട്ട നിലയില്ഴ തുണി സഞ്ചിയില്ഴ കെട്ടി കട്ടിലിനടിയില്ഴ ഒളിപ്പിച്ച് വെച്ച നിലയില്ഴ കാണപ്പെട്ടതും. കൊല്ലപ്പെട്ട കുട്ടിയുടെ മാതാവായ യുവതി ആശുപത്രിയില്‍ഴ പ്രസവാനന്തര ചികിത്സയിലായതിനാല്‍ പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയുടെ രക്തം പുരണ്ട കിടക്ക. കിടക്കവിരിപ്പ്, തലയിണകള്‍ തുടങ്ങിയവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 വായില്‍ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കി

വായില്‍ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കി

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മുന്നോടെയാണ് വീട്ടിലെ ടോയ്ലറ്റ് മുറിയില്‍ പരസഹായമില്ലാതെ യുവതി പ്രസവിച്ചത്. പ്രസവിച്ചയുടന്‍ കുഞ്ഞ് ഉറക്കെ കരഞ്ഞതോടെ വായില്‍ തുണി തിരുകിക്കയറ്റിയും കുട്ടിയുടെ മൂക്ക് പൊത്തിപ്പിടിച്ചും ശബ്ദമില്ലാതാക്കിയ ശേഷം കുഴിച്ചുമൂടാനായി സഹോദരന് കൈമാറുകയായിരന്നു. മരണം ഉറപ്പാക്കാനായി കട്ടിലില്‍ കിടത്തി കത്തികൊണ്ട് കഴുത്തറുത്തു. വീടിന് പിന്നില്‍ കുഴിച്ചുമൂടാമെന്ന ഉദ്ദേശത്തില്‍ കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിച്ചശേഷം പ്രതി സ്ഥലത്ത് നിന്നും മുങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുള്ള നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. മലപ്പുറം പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.പ്രേംജിത്ത്, എസ്.ഐമാരായ മുഹമ്മദ് റഫീഖ്, അബ്ദുള്ള റഷീദ്, സി.പി.ഒമാരായ മുഹമ്മദ് ശാക്കിര്‍, ജിനേഷ്, സന്തോഷ്, ഷൈജല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Malappuram
English summary
malappuram local news about infant killed by mother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X