മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ജസ്ല മാടശേരി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുരിതം അനുഭവിക്കുന്നവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച് ജസ്ല

മലപ്പുറം: മഴക്കെടുതികാരണം ബുദ്ധിമുട്ടിലായ കൈക്കുഞ്ഞുങ്ങളും അമ്മമാരും പെണ്‍കുട്ടികളുമുള്ള കുടുംബങ്ങളെ സ്വന്തംവീട്ടിലേക്ക് ക്ഷണിച്ച് മലപ്പുറം പത്തപ്പിരിയം സ്വദേശിയും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശേരി. നിലമ്പൂര്‍ മേഖലയിലുള്ള കുടുംങ്ങളെയാണ് നിലമ്പൂരിന്റെ തൊട്ടടുത്ത പ്രദേശമായ പത്തിപ്പിരിയത്തെ തന്റെ സ്‌നേഹവീട്ടിലേക്ക് ജസ്ല ക്ഷണിച്ചത്.

jazlamadassery-

പ്രയാസപ്പെടുന്ന മൂന്നു കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം തന്റെ വീട്ടിലുണ്ടെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാനുള്ള പ്രത്യേക ഭക്ഷണസൗകര്യവും വീട്ടിലുണ്ടാകുമെന്ന് ജസ്ല പറയുന്നു. നിലമ്പൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ നൂറോളം കുടുംബങ്ങളാണ് കഴിയുന്നത്. ഇവരില്‍ പലരും ഏറെ ദുരിതം സഹിച്ചാണു ക്യാമ്പുകളില്‍ കഴിയുന്നത്. ഇതുസംബന്ധിച്ചു വിവരം അറിഞ്ഞതോടെയാണ് ഏറെ പ്രയാസം അനുഭവിക്കാന്‍ സാധ്യതയുള്ള കൈകുഞ്ഞുങ്ങളുള്ള അമ്മമാരും പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബത്തെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് ജസ്ല മാടശേരി 'വണ്‍ ഇന്ത്യയോട് പറഞ്ഞു. ഇതുസംബന്ധിച്ചു ജസ്ല തന്റെ ഫേസ്ബുക്കിലും പോസറ്റിട്ടിട്ടുണ്ട്. തന്റെ സ്‌നേഹവിട്ടിലേക്ക് ദുരിതാശ്വാസ ക്യാമ്പിലുളള സ്വാഗതം എന്ന് പറയുന്ന പോസ്റ്റിനോടൊപ്പം വീടിന്റെ ഫോട്ടോയും ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Malappuram
English summary
Malappuram Local News about jasla madassery set relief at home after natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X