കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍: കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള കാര്യങ്ങള്‍ പോസിറ്റീവ് ആയി വരുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എം പി. സുരക്ഷിതത്വ പരിശോധന നടത്തുന്ന കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് നടപടി ആയി തുടങ്ങി. ഓരോ എയര്‍ലൈനും വെവ്വേറെ സുരക്ഷാ പരിശോധന നടത്തേണ്ടതുണ്ട്. വേറെ പ്രശ്നങ്ങള്‍ ഒന്നും തന്നെ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിന് തടസമായില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ വൈകിയാലും കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഞങ്ങള്‍ എല്ലാവരും അതിന്റെ പുറകേയുണ്ടെന്നും എം പി പറഞ്ഞു. കാര്യങ്ങള്‍ ശരിയാകുന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ ലാന്‍ഡിങ്ങുമായി ബന്ധപ്പെട്ട പഠനത്തിന് എയര്‍ ഇന്ത്യയുടെ ഉന്നതസംഘം തിങ്കളാഴ്ചയെത്തിയിരുന്നു. എയര്‍ ഇന്ത്യയുടെ മുംബൈ കേന്ദ്ര കാര്യാലയത്തിലെ ഓപറേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള കോഡ് ഓഫ് ഓപറേഷണല്‍ പ്രൊസീജിയര്‍ സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി ഉണ്ടാകുക. നേരത്തെ വലിയ വിമാനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും മാസങ്ങളോളം എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെ ഉന്നതര്‍ ഇത് പൂഴ്ത്തിയിരുന്നു.












Click it and Unblock the Notifications