Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി മുത്തശ്ശി സന്തോഷത്തിലാണ്: കണ്ടത് അഞ്ച് തലമുറയെ!

മലപ്പുറം: തന്റെ അഞ്ചാം തലമുറക്കാരനെ കണ്ട സന്തോഷത്തിലാണ് താനൂരിലെ ലക്ഷ്മി മുത്തശ്ശി. താനൂര്‍ ചിറക്കലിലെ പള്ളിയേരി ലക്ഷ്മി മുത്തശ്ശിയാണ് അഞ്ചാം തലമുറയിലെ കൊച്ചു വാവയെ കണ്ടസന്തോഷം പങ്കുവെക്കുന്നത്. ഇന്നും സാധാരണ വിട്ടമ്മയായി കഴിയുകയാണിവര്‍. ഇവരടക്കം നാല് അമ്മമാരാണ് 88 കാരിയായ ലക്ഷ്മി മുത്തശ്ശിയുടെ നിരയിലുള്ളത്. മകള്‍ സതിദേവി(64), ഇവരുടെ മകള്‍ സീത(45) ഇവരുടെ മകള്‍ ശരണ്യ(25), ഇവരുടെ 28ദിവസം പ്രായമുള്ള ഭദ്രമോള്‍. ഇത്രയുമാണ് ഈ അഞ്ചു തലമുറയിലെ ആളുകള്‍. ലക്ഷ്മിയുടെ ഭര്‍ത്താവ് പള്ളിയേരി വേലായുധന്‍ 50വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. ശാന്തയാണ് ലക്ഷ്മിയുടെ മറ്റൊരു മകള്‍. രണ്ട് മക്കളുടെയും വീടുകളില്‍ മാറി മാറിയാണ് ലക്ഷ്മി കഴിയുന്നത്.

lakshmi

ശരണ്യയുടെ മകളായ ഭദ്രയുടെ 28നോടനുബന്ധിച്ചു നടന്ന നൂല്‍ കെട്ടല്‍, പേരിടല്‍ ചടങ്ങിനുമാണ് ഈ തലമുറ സംഗമത്തിന് വേദിയായത്. ശരണ്യയുടെ അഛനായ പുന്നോക്കില്‍ പ്രേമനാഥന്റെ വീട്ടില്‍ നടന്ന ചടങ്ങിന് എത്തിയവര്‍ക്ക് അഞ്ചു തലമുറകളെയും ഒരുമിച്ച് കണ്ടപ്പോള്‍ കൗതുകമായി. ഭദ്രമോള്‍ തന്നെ എന്തായിരിക്കും വിളിക്കുക എന്ന ആകാംക്ഷയിലാണ് ലക്ഷ്മി മുത്തശ്ശി. മംഗളംപത്ത്രിന്റെ താനൂര്‍ ലേഖകനാണ് പ്രേമനാഥന്‍. ഇന്നലെ വീട്ടില്‍ നടന്ന അപൂര്‍വ ആഘോഷ ചടങ്ങ് കാണാന്‍ നിരവധിപേരാണ് എത്തിയത്. കാണാനെത്തിയവര്‍ക്ക് മുന്നില്‍ 88 കാരിയായ ലക്ഷ്മി മുത്തശ്ശിയോടൊപ്പം മകള്‍ സതിദേവി(64), ഇവരുടെ മകള്‍ സീത(45) ഇവരുടെ മകള്‍ ശരണ്യ(25), ഇവരുടെ 28ദിവസം പ്രായമുള്ള ഭദ്രമോള്‍ എന്നിവര്‍ ഒരുമിച്ചിരുന്നപ്പോള്‍ കണാനെത്തിയവര്‍ക്കും ഏറെ കൗതുകമായി. നാട്ടുകാര്‍ അടക്കമുള്ള അഞ്ചുതലമുറക്കാരോടൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+