മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശരീരം ചവിട്ടുപടിയാക്കിയ ജൈസലിന്റെ വൈറല്‍ വീഡിയോ പകര്‍ത്തി: പ്രവാസിയുടെ ഗള്‍ഫിലെ ലീവ് നീട്ടി!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ സ്വന്തംശരീരം ചവിട്ടുപടിയാക്കിമാറ്റിയ ജൈസലിനെ അറിയാത്ത മലയാളികള്‍ ഇന്ന് കുറവാണ്. സ്വന്തംശരീരം ചവിട്ടുപടിയാക്കിമാറ്റിയ ജൈസലിന്റെ വീഡിയോ ദൃശ്യംവൈറലായതോടെയാണു ജനം ജൈസലിനെ തിരിച്ചറിയാന്‍ തുടങ്ങിയത്. എന്നാല്‍ ഈദൃശ്യം പകര്‍ത്തിയത് പ്രവാസിയായ വേങ്ങര മുതലമാട്ടിലെ നഈം എന്ന യുവാവാണ്.

സൗദിയിലെ ദമാമില്‍ ജോലിചെയ്യുന്ന നഈം രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്. ലീവിന്റെ കാലാവധി നാളെ അവസാനിക്കുമെങ്കിലുംസ്‌പോണ്‍സറുടെ കൂടി അനുവാദത്തോട്കൂടി ലീവിന്റെ കാലാവധി ഒരുമാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ് ഇന്ന് നഈം. ദമാമില്‍ ഉപയോഗിച്ച കാറുകളുടെ വിപണമാണു നഈമിന്റെ ജോലി. സ്‌പോണ്‍സറുമായി സംസാരിച്ചശേഷം ഇന്നാണ് ലീവ് നീട്ടാന്‍ തീരുമാനിച്ചതെന്ന് നഈം വണ്‍ഇന്ത്യയോട് പറഞ്ഞു.

jaisalandnaeem-

ജനംകണ്ടത് താന്‍ പകര്‍ത്തിയ വൈറലായ ദൃശ്യങ്ങള്‍ മാത്രമാണെന്നും ഇതിനേക്കള്‍ ദുരിതം അനുഭവിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ തന്റേയും മറ്റുരക്ഷാപ്രവര്‍ത്തകരുടേയും മനസ്സിലുണ്ടെന്നും നഈം പറയുന്നു. 23ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രണ്ടുകിലോമീറ്ററോളം വെള്ളത്തിലൂടെ രക്ഷാപ്രവര്‍ത്തകര്‍ കരക്കുകൊണ്ടുവന്നത് ഒരിക്കലും മറക്കാനാകില്ല, ജൈസല്‍ ചവിട്ടുപടിയായി രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ തലേദിവസമായിരുന്നു ഇത്. വേങ്ങര മുതലമാട് പെരുമ്പുഴക്കടുത്താണു ഈ രക്ഷാപ്രവര്‍ത്തനം നടന്നത്. രണ്ടാള്‍പൊക്കത്തില്‍ ഇവിടങ്ങളില്‍വെള്ളംകയറി വീടുകളെല്ലാം വെള്ളത്തിലായി. ഇതിനിടെയില്‍ ഒരുവീട്ടില്‍ 23ദിവസം പ്രായമുള്ള കുഞ്ഞുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചു.

രണ്ടുകിലോമീറ്ററോളം ഇവിടെ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ ചെറിയ തോണി സംഘടിപ്പിച്ചു. വെള്ളത്തിന് ശക്തമായ ഒഴുക്കുള്ളതിനാല്‍ തോണിയെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഇതോടെ വെള്ളത്തിന് മുകളിലൂടെ വീട്‌വരെ പ്ലാസ്റ്റിക് കയര്‍ കെട്ടി. കുഞ്ഞിനെയും വീട്ടുകാരേയും തോണിയില്‍ ഇരുത്തി കയറില്‍ പിടിച്ച് കരക്കെത്തിച്ചു. ട്രോമാകെയര്‍ ലീഡര്‍ അബ്ബാസിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇടക്ക് തോണിയുടെ നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ കയറില്‍പിടിച്ചു തള്ളിയും പുറത്തുവെള്ളത്തില്‍ ചാടിയുമാണ് രക്ഷാപ്രവര്‍ത്തകര്‍ തോണിയെ കരക്കെത്തിച്ചത്.

സ്വന്തംജീവന്‍പോലും ശ്രദ്ധിക്കാതെ മത്സ്യത്തൊഴിലാളികളായ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ നടത്തിയ ഈ രക്ഷാപ്രവര്‍ത്തനത്തില്‍ താന്‍ അത്ഭുതപ്പെട്ടതായും ഇവരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന പ്രവാസികൂടിയായ നഈം പറഞ്ഞു.


പ്രളയക്കെടുതി ശക്തമായതോടെ തട്ടാഞ്ചേരി മലയില്‍ കൂടുതല്‍പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കഴിഞ്ഞ 17ന് താനൂരില്‍നിന്നും ട്രോമാകെയര്‍ പ്രവര്‍ത്തകരായ മത്സ്യത്തൊഴിലാളികള്‍ വേങ്ങരയിലെത്തിയത്. ആദ്യദിവസമാണ് 23ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചത്. ഈദിവസം ജൈസല്‍ സംഘത്തോടൊപ്പം ഇല്ലായിരുന്നു. പിന്നീട് 18ന് ജൈസലും സംഘത്തോടൊപ്പംചേര്‍ന്നു. അന്നു വൈകിട്ടാണു ജൈസല്‍ സ്വന്തംശരീരം ചവിട്ടുപടിയാക്കി മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ സംഘം ദൗത്യം അവസാനിപ്പിച്ചു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടയിലാണ് തട്ടാഞ്ചേരി മലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് തഹസില്‍ദാര്‍ മുന്നറിയിപ്പ് നല്‍കിയത്.

മടങ്ങാന്‍ തെയ്യാറെടുക്കുന്ന എന്‍.ഡി.ആര്‍.എഫിന്റെ ഡിങ്കിയില്‍ മത്സ്യത്തൊഴിലാളികളായ അബ്ബാസ്, ജൈസല്‍, ജസീല്‍ എന്നിവരോടൊപ്പം നഈമും വെള്ളംകയറിയ വീടുകള്‍ തേടിയിറങ്ങി. ശക്തമായ ഒഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ പ്രയാസകരമായിരുന്നു. സ്ത്രീകളെയും കുട്ടികളേയുമാണ് ആദ്യം ബോട്ടില്‍കയറ്റിയത്. തേര്‍ക്കയം പാലത്തിന് സമീപത്തുനിന്നുള്ള പ്രായമായ സ്ത്രീകള്‍ക്ക് ഡിങ്കിയിലേക്ക് കയറാന്‍ സാധിക്കാതിരുന്നതോടെയാണ് ജൈസല്‍ കുനിഞ്ഞിരുന്ന് മുതുക് ചവിട്ടുപടിയാക്കി നല്‍കിയത്.

ഈ സമയത്തു സമീപത്തുണ്ടായിരുന്ന നഈം ഇത് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് നഈം വിഡിയോ തന്റെ ഫേസ്ബുക്ക്‌പേജില്‍ പങ്കുവെച്ചതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങള്‍ ഈ ഷെയര്‍ചെയ്തു. പിന്നീട് ദൃശ്യം വാട്‌സ്ആപ്പിലൂടെയും വ്യാപകമായ പ്രചരിച്ചു, മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. ഇപ്പോള്‍ ജൈസലും നഈമും നല്ല സുഹൃത്തുക്കളാണ്. അമ്പതോളം കുടുംങ്ങളെ രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്താന്‍ സാധിച്ച സന്തോഷത്തിലാണ് നഈമും ജൈസലും. നഈമിന് നാളെയാണ് അവധികഴിഞ്ഞ് പ്രവാസലോകത്തേക്ക് മടങ്ങേണ്ടത്. എന്നാല്‍ ഒരുമാസത്തേക്കുകൂടി അവധിനീട്ടാന്‍വേണ്ടി സ്‌പോണ്‍സറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ മറുപടിയും പ്രതീക്ഷിച്ചിരുക്കുകയാണ് നഈം.

Malappuram
English summary
malappuram local news about leave extension and flood in kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X