16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസാധ്യാപകനും അറസ്റ്റില്‍: പിതാവും കുട്ടിയെ പീഡിപ്പിച്ചു!!
മലപ്പുറം: പിതാവ് പീഡിപ്പിച്ചതറിഞ്ഞ 16വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകനും അറസ്റ്റില്‍. പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുല്‍ അസീസി(43)നെയാണ് പിടികൂടിയത്. കേസില്‍ പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു. പരപ്പനങ്ങാടി അറ്റത്തങ്ങാടിയിലാണ് സംഭവം. പെണ്‍കുട്ടിയെ അഞ്ചാം ക്ലാസ് മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ മുഴുവനും പെണ്‍കുട്ടി നോട്ടായി എഴുതി സൂക്ഷിച്ചത് മദ്രസ്സ അധ്യാപകന്റെ കയ്യില്‍ ലഭിക്കുകയും തുടര്‍ന്ന് ഇയാളും പീഡനത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
16 വയസ്സ് ള്ള കുട്ടി പീഡനം സഹിക്കവയ്യാതെ പഠിക്കുന്ന വിദ്യാലയത്തിലെ അധ്യാപകരോട് പറയുകയും ഇവര്‍ മുഖേന ചൈല്‍ഡ്‌ലൈന്‍ വഴി പരപ്പനങ്ങാടി പോലീസ് കേസെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പിതാവിനെ പിടികൂടി കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. സംഭവം പുറത്തായതോടെ മദ്രസ്സ അധ്യാപകന്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച ഇയാള്‍ മുക്രിയായി ജോലി ചെയ്തിരുന്ന കുരിക്കള്‍ റോഡിലെ പള്ളിയില്‍ നിന്ന് പരപ്പനങ്ങാടി എസ്.ഐ രജ്ഞിത്തും സംഘവും തന്ത്രപരമായി പിടികൂടുകയായിരുന്നു.

പ്രതി കുറ്റം സമ്മതിച്ചതായും, സമാനമായി ഇയാള്‍ ജോലി ചെയ്തിരുന്ന പലയിടത്തും ഇത്തരം സംഭവങ്ങളും അവിഹിത ബന്ധങ്ങളുമുള്ളതായി അന്വേഷണത്തില്‍ കണ്ടത്തിയതായും പോലീസ് പറഞ്ഞു.സംഭവം പുറത്തായതോടെ ഇയാള്‍ പഠിപ്പിച്ചിരുന്ന മദ്രസ്സയില്‍ നിന്ന് കമ്മറ്റി ഭാരവാഹികള്‍ മാറ്റി നിര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ പിതാവ് പീഡിപ്പിച്ചത് ശാസ്ത്രീയമായി തെളിഞ്ഞെന്നും , ചെറുപ്പം മുതല്‍ നടക്കുന്ന പീഡനം പക്വത എത്തിയതോടെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞതെന്നും പോലീസ് അന്യേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട.കസ്റ്റഡിയിലായ മദ്രസാധ്യാപകനെ കോടതിയില്‍ ഹാജരാക്കും .പോക് സൊ, ബലാത്സഗം എന്നീ വകുപ്പ് പ്രകാരമാണ് കേസ്.
(ഫോട്ടോ അടിക്കുറിപ്പ്)
അറസ്റ്റിലായ മദ്രസാധ്യാപകന്‍ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി അബ്ദുല്‍ അസീസ്.












Click it and Unblock the Notifications