മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്‌സോ കേസ്: പ്രതിയെ പിടികൂടാതെ പോലീസ്, സംരക്ഷിക്കുന്നത് ഡിവൈഎഫ്ഐ നേതാവായതിനാലെന്ന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശിനിയായ 21കാരിയെ സ്വന്തം സഹോദരന്‍ വര്‍ഷങ്ങളായി പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ വകുപ്പ്‌ചേര്‍ത്ത് പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടിയില്ല. ഇരയായ പെണ്‍കുട്ടി പീഡന കാര്യം മലപ്പുറംജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പോലിസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ ആരോപിച്ചു. പ്രതി ഡി.വൈ.എഫ്.ഐ നേതാവായതിനാല്‍ പോലീസ് സംരക്ഷിക്കുന്നതായാണ് മഹിളാ കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ചെറുപ്രായത്തില്‍ തന്നെ ഇവര്‍ സഹോദരനാല്‍ ലൈംഗീകാത്രിക്രമങ്ങള്‍ നേരിടുകയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാടി ജില്ലാ പോലിസ് മേധാവിക്ക് കത്ത് നല്‍കിട്ടും ഈ കത്ത് എസ്.പി ഇല്ലാത്ത സമയത്ത് ഡിവൈ.എസ്.പി നേരെ പാണ്ടിക്കാട് പോലിസുമായി ബന്ധപ്പെട്ട് അവരുടെ സ്വാധീനം നിമിത്തം വളരെ നിസാര വല്‍ക്കരിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറുകയാണ് ഉണ്ടായത്. ഇത് പോലിസിന്റെ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്നും രാഷ്ര്ടീയ സ്വാധീനത്താല്‍ സംഭവം ഒതുക്കിതീര്‍ക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തുന്നതെന്നും മഹിളാ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ നേതാവാണ് പ്രതിയെന്നും ഇതിനാല്‍ തന്നെ കേസ് ഒതുക്കി തീര്‍ക്കാന്‍ സാധ്യത കൂടുതലാണ്.

rapecase-153

കുറ്റകൃത്യത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കേസ് അന്വേഷിക്കാന്‍ സ്‌പെഷല്‍ സ്‌കോഡ് രൂപീകരിച്ച് അടിയന്തിരമായി ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കാന്‍ നടപടി എടുക്കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാത്ത പക്ഷം വലിയ പ്രക്ഷോഭത്തിന് മഹിളാ കോണ്‍ഗ്രസ് തയ്യാറാകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഫാത്തിമ റോഷ്‌ന, ഡി.സി.സി സെക്രട്ടറി അഡ്വ. ബീനാ ജോസഫ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.വി. ഉഷാ നായര്‍, ഡി.സി.സി വൈസ് പ്രസിഡന്റ് ചന്ദ്രവല്ലി, കെ.എം ഗിരിജ പങ്കെടുത്തു.

സ്വന്തം സഹോദരന്റെ ലൈംഗികാതിക്രമം സഹിക്കാനാകാതെ ഇരുപത്തൊന്നുകാരി കുടുംബശ്രീയുടെ സ്‌നേഹിത അഭയകേന്ദ്രത്തിലെത്തുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ്

പെണ്‍കുട്ടിലെ തവനൂര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റയത്.

പ്രാദേശിക രാഷ്ര്ടീയനേതാവായ സഹോദരനെതിരേ പോലീസില്‍ പരാതിനല്‍കി 20ദിവസത്തോളമായിട്ടും അറസ്റ്റ്‌ചെയ്തിട്ടില്ല.

പാണ്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടിയാണ് കുടുംബത്തില്‍ത്തന്നെ ക്രൂരതക്കിരയായത്. മഞ്ചേരിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് സ്ഥാപനത്തിലെ പ്രിന്‍സിപ്പലാണ് കാര്യങ്ങള്‍ അന്വേഷിച്ചത്.

പുറത്തുവന്നത്

ഞെട്ടിക്കുന്ന വിവരങ്ങള്‍

വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. വളരെ ചെറുപ്പംമുതല്‍ വീട്ടില്‍ കൊടിയ പീഡനമനുഭവിച്ചുവരികയാണ് കുട്ടി. പിതാവിന്റേത് രണ്ടാം വിവാഹവും മാതാവിന്റേത് മൂന്നാം വിവാഹവുമാണ്. പിതാവിന്റെ മര്‍ദനവും തെറിവിളിയും സഹിച്ചു കഴിയുന്നതിനിടയ്ക്കാണ് സഹോദരന്റെ ലൈംഗികാതിക്രമം. എട്ടാംക്ലാസ് മുതല്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് കുട്ടി വിധേയയായി. പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ ബലാത്സംഗ ശ്രമവുമുണ്ടായി. മാതാവിനോട് പരാതി പറഞ്ഞിട്ട് ഒരു ഫലവുമുണ്ടായില്ലെന്ന് പെണ്‍കുട്ടി പാണ്ടിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കുടുംബം സമ്പന്നര്‍,

യുവതിയും മാതാവും ദരിദ്രര്‍

സാമ്പത്തികമായി വളരെ ഉയര്‍ന്ന സ്ഥിതിയാണെങ്കിലും യുവതിയും മാതാവും ദരിദ്രരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. പഠിക്കാന്‍ ഫീസുപോലും പിതാവ് നല്‍കാറില്ലായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍നിന്നുള്ള പീഡനം കൂടിയപ്പോള്‍ കുട്ടി വിഷാദരോഗിയായി. ഇതിനിടെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെങ്കിലും വൈകാതെ വിവാഹമോചനം നടന്നു. അതിനുശേഷം സഹോദരന്റെ ഉപദ്രവം കൂടിയതായി പെണ്‍കുട്ടി പറയുന്നു. പഠിക്കുന്ന സ്ഥാപനങ്ങളില്‍വന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചു. സഹായിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ അപവാദങ്ങള്‍ പ്രചരിപ്പിച്ചു. തന്നെ മാനസികരോഗിയായി ചിത്രീകരിക്കാനും ശ്രമം നടന്നതായി യുവതി പരാതിപ്പെട്ടു

മജിസ്‌ട്രേറ്റിനുമുന്നിലും മൊഴി നല്‍കി

പരാതിയെത്തുടര്‍ന്ന് പോലീസാണ് യുവതിയെ കുടുംബശ്രീ നടത്തുന്ന പൂക്കോട്ടൂരിലെ സ്‌നേഹിത എന്ന അഭയകേന്ദ്രത്തിലാക്കിയത്. പിന്നീടാണ് തവനൂരിലേക്ക് മാറ്റിയത്. മജിസ്‌ട്രേറ്റിനുമുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

(ഫോട്ടോ അടിക്കുറിപ്പ്)

21കാരിയെ പീഡിപ്പിച്ച സഹോദരെ പോലീസ് സംരക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടി മഹിളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ മലപ്പുറത്തു നടത്തിയ പത്രസമ്മേളനം.

Malappuram
English summary
malappuram local news about mahila congress about pocso case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X