മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതിയ 100ന്റേയും 10രൂപയുടെയും നാണയങ്ങള്‍ മലപ്പുറം സ്വദേശിയുടെ കയ്യില്‍: ഗാന്ധിജിയുടെ ഓര്‍മക്ക്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഗാന്ധി സ്മരണയില്‍ പുതുതായി ഇറങ്ങിയ 100ന്റേയും 10രൂപയുടെയും നാണയങ്ങള്‍ മലപ്പുറം സ്വദേശിക്ക് ലഭിച്ചു. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെ ഇന്ത്യയിലെത്തിയതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 100 രൂപ, 10 രൂപ നാണയങ്ങള്‍ പുറത്തിക്കിയത്. വിപുലമായ നാണയ ശേഖരണത്തിനുടമയും മലപ്പുറം തൃപ്പനച്ചി എയുപി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനുമായ എം സി അബ്ദുല്‍ അലിയുടെ കൈവശം നാണയങ്ങള്‍ എത്തിയിട്ടുണ്ട്.

coin11-

റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ നാണയ കമ്മട്ട ശാലയാണ് കോയിന്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഗാന്ധി ചിത്രം ആലേഖനം ചെയ്ത് 100 രൂപയുടെ നാണയം അടിച്ചിറക്കിയത്. 1969ല്‍ ഗാന്ധി ചിത്രമുള്ള പത്തു രൂപ നാണയം പുറത്തിറക്കിയിരുന്നു. എന്നാല്‍ ശുദ്ധമായ വെള്ളിയില്‍ നിര്‍മ്മിച്ചതായിരുന്നു ഈ നാണയം. വെള്ളിയുടെ വില വര്‍ദ്ധിച്ചതോടെ 11.5 ഗ്രാം തൂക്കമുള്ള ഈ നാണയം വിപണിയില്‍ കിട്ടാതെയായി.

newcoin-1

പുതിയതായി ഇറക്കിയ ഇരട്ട ലോഹ 10 രൂപ നാണയത്തില്‍ പുറംഭാഗത്ത് 92 ശതമാനം ചെമ്പ്, 2 ശതമാനം നിക്കല്‍, 6 ശതമാനം അലൂമിനിയം എന്നിങ്ങനെയും മദ്ധ്യഭാഗം 75 ശതമാനം ചെമ്പ്, 25 ശതമാനം നിക്കലും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. 100 രൂപ നാണയത്തില്‍ പകുതി ഭാഗവും വെള്ളിയാണ് 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കല്‍, 5 ശതമാനം സിങ്ക് എന്നിവയും ഉപയോഗിച്ചിരിക്കുന്നു. 100 രൂപ നാണയത്തിന് 35 ഗ്രാമും 10 രൂപ നാണയത്തിന് 7.71 ഗ്രാമും തൂക്കമുണ്ട്.

ഇതില്‍ പത്തു രൂപയുടെ നാണയം ഉടന്‍ പൊതു വിപണിയില്‍ ലഭ്യമാകും. എന്നാല്‍ നൂറു രൂപയുടെ നാണയം സ്മരണികയായാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമെ ഇത് ലഭ്യമാകൂ. 2800 രൂപയാണ് ഇതിന്റെ ബുക്കിംഗ് വില. ബുക്കു ചെയ്തവര്‍ക്ക് നൂറു രൂപയുടെ നാണയത്തോടൊപ്പം 10 രൂപയുടെ നാണയവും നല്‍കി വരുന്നു. വിപുലമായ നാണയ ശേഖരണത്തിനുടമയും തൃപ്പനച്ചി എയുപി സ്‌ക്കൂള്‍ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകനുമായ എം സി അബ്ദുല്‍ അലിയുടെ കൈവശം നാണയങ്ങള്‍ എത്തിയിട്ടുണ്ട്. നേരത്തെ 20, 25, 50, 60, 75, 100, 125, 150, 500, 1000 രൂപയുടെ നാണയങ്ങളും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു.

Malappuram
English summary
Malappuram Local News about malappuram native get coins of rs 10 and 1000.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X