വെള്ളപ്പൊക്കത്തിനിടെ മുഖ്യ മന്ത്രിയെ അവഹേളിച്ചു ഫേസ്ബുക്ക് പോസ്റ്റ്: ചാപ്പനങ്ങാടി സ്വദേശി അറസ്റ്റിൽ
മലപ്പുറം: പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാട്‌സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് പോസ്റ്റിട്ടത്.
ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെയാണ് മലപ്പുറം പോലിസ് അറസ്്റ്റ് ചെയ്തത്. സി പി ഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. വഹാബിന്റെ മൊബൈല്‍ പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് സി ഐ പ്രേംജിത്ത് പറഞ്ഞു.

'ചാപ്പനങ്ങാടിക്കാര്‍' എന്ന ഇരുന്നൂറ്റി അമ്പതോളം പേരുള്ള ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. രണ്ടാഴ്ച മുമ്പ് ചാപ്പനങ്ങാടി വട്ടപ്പറമ്പില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസിലും വഹാബ് പ്രതിയാണ്.












Click it and Unblock the Notifications