മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്രക്കാരന്റെ 32പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച് മുങ്ങിയ ആള്‍ പിടിയില്‍!

Google Oneindia Malayalam News

മലപ്പുറം: ബസ് യാത്രക്കാരന്റെ 32പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച് മുങ്ങിയ ശേഷം കുറച്ച് സ്വര്‍ണം വിറ്റ് പണമാക്കി വിലസുന്നതിനിടെ പ്രതി പിടിയിലായി. കുറ്റിപ്പുറത്തുവെച്ചാണ് സംഭവം. ഇക്കഴിഞ്ഞ 14-ാം തിയ്യതി തൃശൂരില്‍ നിന്ന് ജ്വല്ലറിയിലേക്ക് പണികഴിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളുമായി പോകുകയായിരുന്ന ജോലിക്കാരന്റെ പക്കല്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ചു രക്ഷപ്പെട്ട തിരൂര്‍ വാണിയന്നൂര്‍ സ്വദേശി അമ്പാഴത്തില്‍ സലാമാണ് ഡി.വൈ.എസ്.പി ബിജു ബാസ്‌ക്കറിന്റേയും കുറ്റിപ്പുറം എസ്.ഐ ബഷീര്‍ ചിറക്കലിന്റേയും നേതൃത്വത്തില്‍ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.


പ്രതിയുടെ പക്കല്‍ നിന്ന് ആഭരണങ്ങള്‍ വിറ്റ പണവും ബാക്കി ആഭരണങ്ങളും കണ്ടെടുത്തു.ഡി.വൈ.എസ്.പി ബിജു ബാസ്‌കര്‍, കുറ്റിപ്പുറം ബശീര്‍ ചിറക്കല്‍, ഡി.വൈ.എസ്.പി ക്രൈം സ്‌ക്വാഡ് മെമ്പേഴ്‌സ് എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ജയപ്രകാശ്, സിവി രാജേഷ്, കുറ്റിപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.സി.പി.ഒ എന്‍.സുധീര്‍, ഹരികുമാര്‍ ശ്യാം എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

roberrycase-

തൃശൂരില്‍ നിന്ന് ജ്വല്ലറിയിലേക്ക് പണികഴിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങളുമായി പോകുകയായിരുന്ന ജോലിക്കാരന്റെ പക്കല്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷ്ടിച്ചതെന്നതിനാല്‍ തന്നെ പ്രതി ഇയാളെ ദിവസങ്ങള്‍ക്കുമുമ്പെ നിരീക്ഷിച്ച ശേഷമാകും പ്ലാനിംഗോട് കൂടി മോഷണം നടത്തിയതെന്നാണ് സൂചന. സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടോയെന്നതും പ്രതി സ്വര്‍ണം വില്‍പന നടത്തിയ കടയും അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണം നടത്തിവരികയാണ്. കൂടുതല്‍ കാര്യങ്ങള്‍ പ്രതിയെ ചോദ്യംചെയ്ത ശേഷമെ വ്യക്തമാക്കൂവെന്നും പോലീസ് പറഞ്ഞു.

Malappuram
English summary
Malappuram Local News about man arrested with gold ornaments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X