Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം: കുടുംബ പ്രശ്‌നം, മനസിക വിഷമത്തില്‍ ഗൃഹനാഥന്‍ ഹോട്ടലിലെ വിറകുപുരയില്‍ തൂങ്ങിമരിച്ചു

മലപ്പുറം: വീട്ടിലെ ചിലപ്രശ്‌നങ്ങള്‍ മൂലമുണ്ടായ മനസിക വിഷമത്തില്‍ ഗൃഹനാഥന്‍ ഹോട്ടലിലെ വിറകുപുരയില്‍ തൂങ്ങിമരിച്ചു ഒലിപ്പുഴ മാടമ്പ്ര അബ്ദുവിന്റെ മകന്‍ എം പി സലീം (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെ ഒലിപ്പുഴ പാലത്തിനക്കരെയുള്ള ഹോട്ടലിന്റെ വിറകു പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വയറിംഗ് ജോലിക്കാരനാണ്.

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമുണ്ടായ മാനസിക വിഷമമാണു ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നാണ് പോലീസ്‌ നിഗമനം. ഇത് സംബന്ധച്ചു ഇന്നലെ സലീമിന്റെ സുഹൃത്തുക്കളെ പാണ്ടിക്കാട് എസ് ഐ പ്രദീപ് കുമാര്‍ ചോദ്യംചെയ്തു. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ സുഹൃത്തുക്കളാണ് പോലീസിനോട് പറഞ്ഞത്. ദുര്‍ബല മനസ്സുകാരനായ സലീം ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് കയറുപയോഗിച്ചാണ് തൂങ്ങിമരിച്ചത്. വീടില്‍നിന്നും കുറച്ചുദൂരമുള്ള സ്ഥലത്തുവന്ന ആത്മഹത്യചെയ്യാനുണ്ടായ കാരണവുംപോലീസ് പരിശോധിക്കും. ഷെഡിനോട് ചേര്‍ന്ന് മറ്റൊരു വീടും സ്ഥിതി ചെയ്യുന്നുണ്ട്.

saleem-

പാണ്ടിക്കാട് എസ് ഐ പ്രദീപ് കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. ശേഷം വീട്ടുകാരുടെമൊഴിയും രേഖപ്പെടുത്തും. ഇന്നലെ മരണാനന്തര വിഷമത്തിലായതിനാലാണ് വീട്ടുകാരുടെ മൊഴിയെടുക്കാതിരുന്നത്.

മൃതദേഹം ആന്റമാന്‍ ദ്വീപിലുള്ള സഹോദരിമാര്‍ എത്തിയ ശേഷം ഇന്ന് രാവിലെ മനഴി മസ്ജിദുല്‍ അന്‍സാറില്‍ ഖബറടക്കി. .മാതാവ് : സൈന, ഭാര്യ: സലീന, മക്കള്‍: ഫാബിസ്, ലാനിഷ്, ദാനിഷ്, അജ്‌സല്‍. സഹോദരങ്ങള്‍: ഷാഹിന, ഹഫ്‌സത്ത് (ഇരുവരും ആന്റമാന്‍), റംല (മങ്കട)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+