ബൈക്ക് യാത്രികന്‍ അപകടത്തില്‍ മരിച്ചു: അപകടം ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച്!
മലപ്പുറം: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികന്‍ ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയ പാത 213 കൊട്ടപ്പുറം അങ്ങാടയില്‍വെച്ചു ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകത്തില്‍ ബൈക്ക് യാത്രികന്‍ തല്‍ക്ഷണം തന്നെ മരിച്ചു.കിഴിശ്ശേരി കുഴിഞ്ഞൊളം റോഡില്‍ മാങ്കാവ് സ്വദേശി മുണ്ടയങ്ങോട്ട് ചന്ദ്രന്റെ മകന്‍ ജിതേഷ്(27)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവിന് പരിക്കേറ്റു.ഇന്നലെ വൈകിയിട്ടോടെയാണ് അപകടം.

രാമനാട്ടുകരയില്‍ നിന്ന് കിഴിശ്ശേരിയിലേക്ക് ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്നലോറി ഇടിക്കുകയായിരുന്നു.ബൈക്കിന്റെ പിറകിലുണ്ടായിരുന്ന ജിതേഷ് തെറിച്ച് റോഡിലേക്ക് വീണ് ദേഹത്തുകൂടി ലോറി കയറിയിറങ്ങിയ ജിതേഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയിലാക്കിയത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കൊണ്ടോട്ടി ഷാര്‍പ്പ് അലുമനീയം ഫാബ്രിക്കേഷന്‍ കടയിലെ ജോലിക്കാരനാണ് മരിച്ച ജിതേഷ്.അമ്മ.ജാനകി(അംഗനവാടി ഹെല്‍പ്പര്‍).സഹോദരന്‍.ജിനേഷ്.












Click it and Unblock the Notifications