മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതിയില്‍ രക്ഷകരായവരെ എംഎല്‍എ ആദരിച്ചു: ജെയ്സലിനും മത്സ്യ തൊഴിലാളികള്‍ക്കും ആദരം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയില്‍ രക്ഷകരായ പരപ്പനങ്ങാടിയിലേയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ ട്രോമോകെയര്‍ വൊളന്റിയര്‍മാരെയും, മത്സ്യത്തൊഴിലാളികളെയും, സാമൂഹ്യ സന്നദ്ധ സംഘടനകളെയും, ഉദ്യോഗസ്ഥരെയും പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി പി.കെ അബ്ദുറബ്ബ് എം.എല്‍.എ ആദരിച്ചു.


പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ തോണിയില്‍ കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി കൊടുത്ത പരപ്പനങ്ങാടി ആവിയില്‍ ബീച്ചിലെ കെ.പി ജൈസലിനെയും കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് കുരുന്നു ജീവനുകളെ രക്ഷപ്പെടുത്തിയ ഉളണത്തെ കെ. ശക്കീറിനെയും പ്രത്യേകം ഉപഹാരം നല്‍കിയും ആദരിച്ചു. കൊടപ്പാളി പീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

floodappreciation

എം.വി കോയക്കുട്ടിഹാജി അധ്യക്ഷനായി. മുനിസിപ്പല്‍ വൈസ്‌ചെയര്‍മാന്‍ എച്ച്. ഹനീഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ഉസ്മാന്‍, എം.എം. അക്ബര്‍, എം. കരീംഹാജി, എം. സമദ് മാസ്റ്റര്‍, പി.ഒ. അന്‍വര്‍, കടവത്ത് സൈതലവി, സിദ്ധീഖ് അമ്മാറമ്പത്ത്, എം.വി നൗഷാദ്, ഇ.ഒ അന്‍വര്‍, ഡോ.റിയാസ് ഉള്ളണം, ഡോ.യാസര്‍ പാലത്തിങ്ങല്‍, കെ.പി ഷാജഹാന്‍, പി.ഒ നഈം, സി.പി സുബൈര്‍ മാസ്റ്റര്‍, റഹീസ് വെളിമുക്ക് പ്രസംഗിച്ചു.


പ്രളയബാധിത പ്രദേശത്തുള്ള രണ്ടായിരത്തിലധികം കുടുബങ്ങള്‍ക്ക് പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് സമാശ്വാസ ഭക്ഷണകിറ്റ് നല്‍കി. പി.കെ.അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.കുട്ടിക്കമ്മു അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 700000 രൂപയും, ജീവനക്കാരും ഭരണസമിതി അംഗങ്ങളും കൂടി109860 രൂപയും നല്‍കിയിട്ടുണ്ട്. സെക്രട്ടറി എ.പി.ഹംസ, വൈസ്പ്രസിഡന്റ് ആര്‍.സൈതലവി, സി.പി.അബ്ദുറഹിമാന്‍, ശബ്‌നം മുരളി, പി.വി കുഞ്ഞിമരക്കാര്‍, എം.കെ വിജയന്‍, എ. യൂനസ്, ജാഫര്‍ കിഴക്കിനിയാകത്ത്, കൂളത്ത് അസീസ്, ഷീജ പീടിയേക്കല്‍, കെ. ഫൗസിയ, പി.പി മുഹമ്മദലി, കെ.പി ഫാത്തിമാബീവി പ്രസംഗിച്ചു.

Malappuram
English summary
malappuram local news about mla appreciate rescue workers during kerala floods.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X