Get Updates
Get notified of breaking news, exclusive insights, and must-see stories!

ആള്‍ക്കൂട്ട മര്‍ദനം യുവാവിന്റെ ആത്മഹത്യ ഒന്നാം പ്രതി സഹീര്‍ ഒളിവില്‍, ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

ആള്‍ക്കൂട്ട മര്‍ദനം യുവാവിന്റെ ആത്മഹത്യ ഒന്നാം പ്രതി സഹീര്‍ ഒളിവില്‍, ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

മലപ്പുറം: ആള്‍ക്കൂട്ട മര്‍ദനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാംപ്രതിയായ കുറ്റിപ്പാല മൂച്ചിക്കല്‍ സഹീര്‍ ഒളിവില്‍. അക്രമ ഫോട്ടോകള്‍ ഷെയര്‍ചെയ്ത വാട്‌സ്ആപ്പ്ഗ്രൂപ്പിന്റെ അഡ്മിനും സഹീറിന്റെ സഹോദരനുമായ കുറ്റിപ്പാല മൂച്ചിക്കല്‍ അബ്ദുല്‍ നാസറിനെ(23) പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. കുറ്റിപ്പാലയില്‍ യുവാവിനെ കെട്ടിയിട്ട് അക്രമിക്കുന്ന ഫോട്ടോകള്‍ ഷെയര്‍ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ തിരൂര്‍ സി.ഐ: ടി. അബ്ദുല്‍ ബഷീറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദിനെയാണ്(23)മോഷണക്കുറ്റം ചുമത്തി ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ച് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതില്‍ മനംനൊന്താണ് കഴിഞ്ഞ 31ന് യുവാവ് ആത്മഹത്യചെയ്തത്.

moblynchingcase-

സാജിദിന്റെ ആത്മഹത്യാകുറിപ്പും പോലീസിന് ലഭിച്ചിരുന്നു. അറസ്റ്റിലായ അബ്ദുല്‍ നാസറിന്റെ സഹോദരന്‍ സഹീറാണ് സാജിദിനെ അക്രമിക്കുന്ന ഫോട്ടോകള്‍ പകര്‍ത്തിയതും ഇവ സോഷ്യല്‍മീഡിയയില്‍ ആദ്യമായി ഷെയര്‍ചെയ്തതെന്നുമാണു പോലീസിന്റെ പ്രാഥമിക നിഗമനം. സഹീറിനെ കുറിച്ചുള്ള വിവരങ്ങള്‍ ആത്മഹത്യാകുറിപ്പിലും പറയുന്നുണ്ട്. ഒളിവിലുള്ള സഹീറിനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

അബ്ദുല്‍ നാസര്‍ അഡ്മിനും സൃഷ്ടാവുമായ 'നിലപ്പറമ്പ സൗഹൃദ കൂട്ടായ്മ' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് സഹീര്‍തന്നെയാണ് ഫോട്ടോ ഷെയര്‍ചെയ്‌തെന്നും പോലീസ് കണ്ടെത്തി. പത്തോളംപേര്‍ മാത്രമുള്ള ഈഗ്രൂപ്പില്‍നിന്നും മറ്റുള്ളവര്‍ ഈഫോട്ടോകള്‍ പിന്നീട് ഷെയര്‍ചെയ്യുകയായിരുന്നു. ഇതിനുപുറമെ സഹീറിന്റെ ശബ്ദരേഖയും ഈവാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നും പോലീസ് കണ്ടെത്തി. അബ്ദുല്‍ നാസറിന്റെ ഫോണ്‍പോലീസ് കസ്റ്റഡിയിലാണ്. ഈവാട്‌സ് ആപ്പ് ഗ്രൂപ്പിലുള്ളമുഴുവന്‍പേരേയും പോലീസ് ചോദ്യംചെയ്യാന്‍വിളിപ്പിച്ചിട്ടുണ്ട്. ആവശ്യമാകുന്ന മുറക്ക് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

സോഷ്യല്‍മിഡിയ വഴി ഫോട്ടോപ്രചരിപ്പിച്ച സംഭവത്തില്‍ പത്തോളംപേരെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഒളിവില്‍ കഴിയുന്ന മറ്റുള്ള പ്രതികളെ കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നു പോലീസ് അറിയിച്ചു. യുവാവിനെ കെട്ടിയിട്ട ദൃശ്യം പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരാളെ പടികൂടിയത്. ഇക്കഴിഞ്ഞ 31ന് രാത്രിയാണ് സാജിദ് തൂങ്ങിമരിച്ചത്. കഴിഞ്ഞമാസം 28നാണ് ക്ലാരിയിലെ ഒരു വീട്ടില്‍ അസമയത്തു കണ്ട സാജിദിനെ കെട്ടിയിട്ടു മര്‍ദിച്ചത്.

നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് നിലവില്‍ ഇത് ആത്മഹത്യാപ്രേരണക്കേസാക്കി മാറ്റി. തിരൂര്‍ ഡിവൈ.എസ്.പി: ടി. ബിജുഭാസ്‌ക്കറിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ സി.ഐ: ടി. അബ്ദുല്‍ ബഷീറാണ് കേസേന്വേഷിക്കുന്നത്. യുവാവിന്റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയും മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കല്‍പ്പകഞ്ചേരി പോലിസിനെതിരെ സാജിദിന്റെ സഹോദരനും ബന്ധുക്കളും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.ആള്‍ക്കൂട്ടം അക്രമം നടത്തിയ പരാതി നേരത്തെ സ്വീകരിച്ചില്ലെന്നും പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അപമാനിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പോലിസില്‍ നിന്ന് നടപടിയുണ്ടാകാത്തതിന്റെ മനോവിഷമം കൂടികാരണമാണ് സാജിദിന്റെ മരണത്തിനിടയാക്കിയെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ യുവജനകമ്മീഷനും സ്വമേധയാ കേസെടുക്കുകയും ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+