Get Updates
Get notified of breaking news, exclusive insights, and must-see stories!

ലീഗ് നേതാവിന്റെ പീഡനക്കേസ്: പോലീസ് മൊഴിയെടുത്തു, നീതി ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയിലേക്കെന്ന്

മലപ്പുറം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചതായ കേസില്‍ പരാതിക്കാരിയുടെ സഹോദരനില്‍നിന്ന് പോലീസ് മൊഴിയെടുത്തു. കേരള ജമിയ്യത്തുല്‍ ഉലമ ലീഗല്‍ സെല്‍ ചെയര്‍മാനും മുസ്ലിംലീഗ് നേതാവുമായ ജബ്ബാര്‍ഹാജി അയല്‍വാസിയായ വീട്ടമ്മയെ സംരക്ഷിക്കാമെന്ന് വാക്കുനല്‍കി പീഡിപ്പിച്ചുവെന്ന കേസിലാണ് നടപടി. പീഡനത്തിനിരയായ സ്ത്രീ വനിതാ കമീഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

മുസ്ലിംലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റായ പി എ ജബ്ബാര്‍ ഹാജിക്കെതിരായ ലൈംഗികപീഡന ആരോപണത്തിലാണ് യുവതിയുടെ സഹോദരനില്‍നിന്ന് മലപ്പുറം ഡിവൈഎസ് പി അബ്ദുള്‍ജലീല്‍ തോട്ടത്തില്‍ മൊഴിയെടുത്തത്.

jabbarhaji-

പീഡനം നേരില്‍കണ്ട ഭര്‍ത്താവ് യുവതിയെ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നുണ്ട. ഇതില്‍ മനംനൊന്ത് കുഴഞ്ഞുവീണ പിതാവ് ചികിത്സയിലിരിക്കെ മരിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. മുസ്ലിംലീഗ്, സമസ്ത നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയെങ്കിലും ലീഗ് നേതൃത്വം കുറ്റാരോപിതനെ സംരക്ഷിക്കുകയായിരുന്നുവെന്നാണ് പരാതിക്കരിയുടെ ആരോപണം. തുടര്‍ന്നാണ് സഹോദരന്‍ വനിതാ കമീഷനെ സമീപിച്ചത്.

പോലീസ് അന്വേഷണത്തില്‍ നീതിലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സഹോദരന്‍ പറഞ്ഞു. ലീഗിലെ സ്വാധീനം ഉപയോഗിച്ച് യുവതിയെയും ബന്ധുക്കളെയും ജബ്ബാര്‍ ഹാജി ഭീഷണിപ്പെടുത്തുന്നതായി നേരത്തെ ഇവര്‍ പരാതിപ്പെട്ടിരുന്നു.
മലപ്പുറം വഴുതക്കാട് സ്വദേശിനി ആണ് പരാതിക്കാരി. സമസ്ത പണ്ഡിത സഭയ്ക്ക് പരാതി നല്‍കി എങ്കിലും നടപടി ഉണ്ടായില്ല, തുടര്‍ന്ന് ആണ് സ്ത്രീയുടെ ബന്ധുക്കള്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ടത്.


പരാതിയില്‍ പറയുന്നത് ഇങ്ങനെ ''രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി ജബ്ബാര്‍ ഹാജി എന്ന പറമ്പന്‍ ജബ്ബാര്‍ ലൈംഗികമായി ചൂഷണം ചെയ്തു ഇതേ തുടര്‍ന്ന് ഭര്‍ത്താവ് ഉപേക്ഷിച്ചു, വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവത്തില്‍ സ്ത്രീയെ ജബ്ബാര്‍ ഹാജി വിവാഹം ചെയ്യാം എന്ന കരാറില്‍ മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെട്ടു ഒത്തുതീര്‍പ്പുണ്ടാക്കി. എന്നാല്‍ കരാര്‍ പാലിക്കപ്പെട്ടില്ല'' എന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+