മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ നിലക്കുന്നില്ല നിലമ്പൂര്‍ താലൂക്കില്‍ സകൂളുകള്‍ക്ക് അവധി: കക്കാടംപൊയിലില്‍ മണ്ണിടിഞ്ഞു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോരമേഖലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മലപ്പുറം ജില്ലാ കലക്ടര്‍ അവധിപ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കുമാണ് നാളെയും മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ അവധിപ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച രാത്രി ആരംഭിച്ച കനത്ത മഴ നിലമ്പൂരില്‍ തുടരുകയാണ്. ചാലിയാറിലും പോഷകനദികളും നിറഞ്ഞു കവിഞ്ഞു. അന്തര്‍സംസ്ഥാന പാതയായ കോഴിക്കോട് നിലമ്പൂര്‍ ഗൂഡല്ലൂര്‍ റോഡില്‍ മൂന്നിടങ്ങളില്‍ വെള്ളം കയറി ഗതാഗതം മുടങ്ങി. മൂന്ന് കിലോമീറ്ററിനുള്ളിലായുള്ള വെളിയംതോട്, ജനതപടി, ജ്യോതിപടി എന്നിവിടങ്ങളിലാണ് റോഡിലേക്ക് മഴവെള്ളം കുത്തിയൊലിച്ചെത്തിയത്. റോഡില്‍ വെള്ളം കയറിയതിനാല്‍ കാര്‍ ഉള്‍പ്പടെയുള്ള ചെറിയ യാത്രവാഹനങ്ങളുടെ യാത്രമുടങ്ങി.

rainmalappuram-1

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ തന്നെ ഇവിടെങ്ങളില്‍ ചെറിയ വാഹനങ്ങളുടെ പോക്ക് വരവ് മുടങ്ങി. ബസ്, ലോറി എന്നീ വലിയ വാഹനങ്ങള്‍ക്ക് മാത്രമേ യാത്ര തുടരാനായുള്ളു. ഇവിടെങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വെണ്ടേക്കുംപൊയില്‍ കരിമ്പ് കക്കാടംപൊയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണ് ഗതാഗതം പൂര്‍ണമായും മുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പടെയുള്ളവ മുടങ്ങി.

നാടുകാണി ചുരത്തിലെ റോഡ് നവീകരണ പ്രവര്‍ത്തി തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. വെള്ളം കയറി നിരവധി കിണറുകള്‍ ഉപയോഗശൂന്യമായി. മണലൊടിയിലെ കൂടന്‍ത്തൊടി വിലാസിനിയുടെ കിണര്‍ പാടെ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും തഹസില്‍ദാര്‍ അവധി പ്രഖ്യാപിച്ചു. ഇന്നലെയും സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു.

Malappuram
English summary
Malappuram Local News about monsoon casualities and leave for educational institutions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X