11കാരിയായ മകളെ പണത്തിന് വേണ്ടി കാഴ്ച്ചവെക്കാന്‍ ശ്രമിച്ച മാതാവ് പിടിയില്‍, ചൈല്‍ഡ് ലൈന്‍ ഇടപെടല്‍
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പതിനൊന്ന് വയസുകാരിയായ സ്വന്തം മകളെ കാമുകന് കാഴ്ച വെക്കാന്‍ ശ്രമിച്ച കേസില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ ചങ്ങരംകുളം സ്വദേശികളായ രണ്ട് പേര്‍ക്കെതിരെയാണ് പോസ്‌കോ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസില്‍ പടിച്ചിരുന്ന 35 കാരിയുടെ മകളെ പണത്തിന് വേണ്ടി കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ചതിനാണ് യുവതിക്കെതിരെയും കാമുകനെതിരെയും ചങ്ങരംകുളം പോലീസ് പോസ്‌കോ ചുമത്തി കേസെടുത്തത്.
സ്‌കൂള്‍ കൗണ്‍സിലിങ്ങിനിടെ സംഭവം അറിഞ്ഞ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ വിഭാഗത്തിനെ വിവരം അറിയിക്കുകയും ചൈല്‍ഡ്‌ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മാതാവിനും കാമുകനുമെതിരെ കേസെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ മഞ്ചേരി നിര്‍ഭയ ചെല്‍ഡ്രല്‍ ഹോമിലേക്ക് മാറ്റി. കേസില്‍ മലപ്പുറം ചൈല്‍ഡ്‌ലൈനിന്റെ ഇടപെടല്‍ നിര്‍ണായകമായി. നേരത്തെ എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലും ചൈല്‍ഡ്‌ലൈന്‍ ഇടപെടലാണ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്.

പെണ്‍കുട്ടിയെ അറസ്റ്റിലായ യുവതിയെ മഞ്ചേരി പോസ്‌കോ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. കാമുകനായ മറ്റൊരു പ്രതി ഒളിവിലാണ്. കേസുമായി ബന്ധപ്പെട്ടു വിശദമായി അന്വേഷണം ഇനിയുംവേണമെന്നും ഒളിവില്‍പോയ പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഈപ്രതിയെ കൂടി പിടികൂടി ചോദ്യംചെയ്താലെ കേസിന്റെ പൂര്‍ണമായ മറ്റു വിവരങ്ങള്‍ കൂടി പുറത്തുവിടാനാകൂവെന്നും പോലീസ് പറഞ്ഞു. സ്വന്തംമകളെ പണത്തിനുവേണ്ടി കാഴ്ച്ചവെക്കാന്‍ ശ്രമിച്ച സംഭവം ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications