മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രകൃതി ദുരന്തം: സര്‍ക്കാറിന് മലപ്പുറം ജില്ലയോട് അവഗണനയെന്ന് മുസ്ലിംലീഗ്, കലക്ടറെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചു

  • By Lekhaka
Google Oneindia Malayalam News

മലപ്പുറം: പ്രളയബാധിത പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ മലപ്പുറം ജില്ലയോട് അവഗണന കാണിച്ചതായി ആരോപിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടറെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ചു. മുസ്‌ലിംലീഗ് ജില്ലാപ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് കലക്ടറെ കാണാന്‍ അദ്ദേഹത്തിന്റെ ചേംബറിലെത്തിയത്.

സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി! മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിച്ച് പരിശോധനസര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതി! മുസ്ലീം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിച്ച് പരിശോധന

പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, എന്നിവരും തങ്ങളോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്ത് വകുപ്പിന്റെ സൈറ്റിലാണ് പ്രളയബാധിത പഞ്ചായത്തുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ അഞ്ചു പഞ്ചായത്തുകള്‍ മാത്രമാണ് പ്രളയബാധിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മലപ്പുറം ജില്ലയിലെ 94 പഞ്ചായത്തുകളും 12 മുനിസിപ്പാലിറ്റികളും ഉള്ളതില്‍ 90 ശതമാനം പ്രദേശങ്ങളും വെള്ളപ്പൊക്ക കെടുതിയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നവരാണ്. ഈ പ്രശ്‌നത്തില്‍ വളരെ അടിയന്തരമായി ??ി ആവശ്യമായ പുന പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, എന്നിവര്‍ക്ക് ഫാക്‌സ് വഴി ബഹുമാനപ്പെട്ട സാദിഖലി ശിഹാബ് തങ്ങള്‍ നിവേദനം അയച്ചു കൊടുക്കുകയും ചെയ്തു.

muslimleague

പ്രകൃതി ദുരന്തത്തില്‍ ജില്ലയോട് അവഗണന കാണിച്ചതായി ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടറെ നേരില്‍കണ്ട് പ്രതിഷേധം അറിയിക്കുന്നു

വളരെ അടിയന്തരമായി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും യഥാര്‍ത്ഥത്തില്‍ മലപ്പുറം ജില്ലയില്‍ പ്രളയ ബാധയുണ്ടായ മുഴുവന്‍ പ്രദേശങ്ങളും ദുരിതാശ്വാസത്തിനായി ഉള്ള പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഗവണ്‍മെന്റ് ലേക്ക് എത്രയും പെട്ടെന്ന് ഈ റിപ്പോര്‍ട്ട് തിരുത്തി അയക്കണമെന്നും മുസ്ലിം ലീഗ് നേതാക്കള്‍ ജില്ലാ കലക്ടറോടുഠ ആവശ്യപ്പെട്ടു. ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെ കുറിച്ച് തനിക്ക് യാതൊരു വിവരം ഇല്ല എന്നും ഇങ്ങനെ ഒരു റിപ്പോര്‍ട്ട് ആരാണ് നല്‍കിയത് എന്നതിനെ സംബന്ധിച്ച് അന്വേഷിക്കാമെന്നും ജില്ലാകലക്ടര്‍ സാദിക്കലി തങ്ങള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ക്ക് യഥാര്‍ത്ഥ പ്രളയബാധിത പ്രദേശങ്ങളുടെ പട്ടിക അയക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഈ വിഷയത്തില്‍ യാതൊരു ആശങ്കയും വേണ്ട എന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി.

Malappuram
English summary
Malappuram Local News:about muslim league protest about avoidance of government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X