മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലവര്‍ഷക്കെടുതി: മലപ്പുറം ജില്ലയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍, ക്യാമ്പിലുള്ളത് 289 കുടുംബങ്ങള്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ മഴക്കെടുതി നാശംവിതച്ച മേഖലകളിലെ ജനങ്ങള്‍ക്കായി നാല് താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്നത് 16 ദുരിതാശ്വാസ ക്യാമ്പുകള്‍. ഇവിടങ്ങളില്‍ 289 കുടുംബങ്ങളാണ് താമസിക്കുന്നത്. 1260 പേരാണ് ക്യാമ്പുകളിലുള്ളത്. കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് നിലമ്പൂര്‍ താലൂക്കിലാണ്. 13 ക്യാമ്പുകളാണ്‌ നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോദുരിതാശ്വാസ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു. കുറുമ്പലങ്ങോട് ജിഎല്‍പി സ്‌കൂള്‍ (128 പേര്‍), ചെലശ്ശേരിക്കുന്ന്ചര്‍ച്ച് (42 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (66 പേര്‍), അകമ്പാടം ഇടിവണ്ണ എല്‍.പി.എസ് (73 പേര്‍), മമ്പാട് മുനവ്വറുല്‍ മദ്രസ (72 പേര്‍) എന്നിങ്ങനെയാണ് താമസിച്ച് വരുന്നത്.

അതിന് പുറമേ പുള്ളിപ്പാടം കരിക്കാട്ടുമണ്ണ സിദ്ധീഖിന്റെ വീട് ( 23 പേര്‍), കുറുമ്പലങ്ങോട് നിര്‍മലഎച്ച്.എസ്.എസ് (132 പേര്‍), വണ്ടൂര്‍എലിപ്പറ്റ (128 പേര്‍), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ്ജി.എല്‍.പി.എസ് (328 പേര്‍), ചോക്കാട് സ്‌കൂള്‍ (15 പേര്‍), അകമ്പാടം നരിപൊയില്‍ (80 പേര്‍), അകമ്പാടം മൂലേപ്പാടം ചര്‍ച്ച് (13 പേര്‍) എന്നിവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍. ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (34 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ എയു.പി സ്‌കൂള്‍(15 പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ഈഴവതുരുത്തി സ്‌കൂളിലും (64 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 464 പേര്‍ പുരുഷന്‍മാരും 537 പേര്‍ സ്ത്രീകളും 259 കുട്ടികളുമാണ്.

landslidingnilambur-

ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍യഥേഷ്ടം ഉറപ്പുവരുത്തിയിട്ടുണ്ട്. അതോടൊപ്പം സാമൂഹ്യ, രാഷ്ട്രീയ, സന്നദ്ധ സംഘടനകളും സഹായഹസ്തവുമായി കൂടെയുണ്ട്. ഇതിനിടെ ദുരന്തത്തെ തുടര്‍ന്ന് ബന്ധുവീടുകളിലേക്കും മറ്റും മാറിതാമസിച്ചിരുന്ന പലരും മഴ ശമിച്ചുതുടങ്ങിയതോടെ സ്വന്തംവീടുകളിലേക്ക് മടങ്ങിതുടങ്ങി. കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്ന എല്ലാ വില്ലേജുകളിലും വില്ലേജ് ഓഫീസുകള്‍ഇ ന്നും പ്രവര്‍ത്തിക്കും. ദുരന്ത മേഖലകളിലെ ഓഫീസുകള്‍ അവധി ദിവസമായ ഇന്നലെയും ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. മഴക്കെടുതി മൂലം പ്രയാസപ്പെടുന്ന മേഖലകളിലെ ഓരോ മണ്ഡലങ്ങളിലും ഓരോ ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയതായി ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു.

ജില്ലയില്‍ മഴക്കെടുതി മൂലം തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ റേഷന്‍ സാധനങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്യാമ്പുകളില്‍ റേഷന്‍ സാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതില്‍ വീഴ്ചവരാതെ ബന്ധപ്പെട്ട താലൂക്കുകളില്‍ തഹസില്‍ദാര്‍മാര്‍ ശ്രദ്ധിക്കണം. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നിര്‍ദ്ദേശിച്ച റേഷന്‍ ഷാപ്പുകളില്‍ നിന്നും അതാത്‌ വില്ലേജ് ഓഫീസര്‍മാര്‍ സാധനങ്ങള്‍ കൈപ്പറ്റി ക്യാമ്പുകളില്‍ എത്തിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 12, 15 തിയതികളില്‍ ശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 7 മുതല്‍ 11 സെ . മി വരെ ) ഓഗസ്റ്റ് 13, 14 തിയതികളില്‍ അതിശക്തമായ മഴയ്ക്കും (24 മണിക്കൂറില്‍ 12 മുതല്‍ 20 സെ . മി വരെ ) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂറില്‍ അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.

Malappuram
English summary
Malappuram Local News about natural disaster and relief activites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X