മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭവ്യയെ ചേര്‍ത്തു നിര്‍ത്തിയ സച്ചിന് അഭിനന്ദന പ്രവാഹങ്ങള്‍: സഹായവുമായി പാണക്കാട് ശിഹാബലി തങ്ങളും!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആദ്യ കീമോ കഴിഞ്ഞപ്പോള്‍ വിവാഹ നിശ്ചയം, എട്ടാമത്തെ കീമോക്ക് മുമ്പ് വിവാഹവും കഴിച്ച് തന്റെ പ്രണയനിയെ ചേര്‍ത്ത് പിടിച്ച് താലികെട്ടിയ പോത്തുകല്ലിലെ പൂളപ്പാടം സ്വദേശി സച്ചിന്‍ കുമാറിന് അഭിനന്ദന പ്രവാഹങ്ങള്‍. നിരവധി സംഘടനകളും വ്യക്തികളും സച്ചിനും ഭവ്യക്കും മംഗളാശംസകള്‍ നേരാന്‍ പൂളപ്പാടത്തെ വീട്ടിലെത്തി. പലരും ഭവ്യയയുടെ തുടര്‍ ചികിത്സക്കുള്ള സഹായ ധനങ്ങളും കൈമാറി.


രോഗത്തിന്റെ പിടിയില്‍ അമര്‍ന്നു ഭവ്യയെ സച്ചിന്‍ ജീവിതത്തിലേക്ക് ചേര്‍ത്തു പിടിച്ചിരിക്കുകയാണിന്ന്.പൂളപ്പാടം സ്വദേശി രാധാകൃഷ്ണന്‍, ഭാനുമതി ദമ്പതികളുടെ മകന്‍ സച്ചിനും കരുളായി സ്വദേശി ഗിരീഷ്, മഞ്ചു ദമ്പതികളുടെ മകള്‍ ഭവ്യയും ആണ് ഇന്ന് വിവാഹിതരായത്.പഠന കാലത്ത് ഉള്ള പരിചയം പ്രണയത്തിലേക്ക് മാറി വിവാഹ സ്വപ്നങ്ങള്‍ പങ്കു വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഭവ്യയെ പുറം വേദന പിടികൂടിയത്.പിന്നീട് ക്യാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു.

 പാണക്കാട് ശിഹാബലി തങ്ങളുടെ സന്ദര്‍ശനം

പാണക്കാട് ശിഹാബലി തങ്ങളുടെ സന്ദര്‍ശനം

തന്റെ പ്രണയിനിക്ക് ക്യാന്‍സറാണെന്നറിഞ്ഞപ്പോള്‍ , അവള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസവും കരുതലും പകര്‍ന്നു നല്‍കിയാണ് സച്ചിന്‍ ഭവ്യയെ വിവാഹം ചെയ്തത്.ദമ്പതികള്‍ക്ക് മംഗളാശംസകള്‍ നേരാന്‍ ഇന്നലെ് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും പൂളപ്പാടത്തെ സച്ചിന്റെ വീട്ടിലെത്തി.

 നിറയെ പ്രതീക്ഷകള്‍

നിറയെ പ്രതീക്ഷകള്‍

പൂളപ്പാടത്തെ തങ്ങളുടെ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്ന് നാളെയെ കുറിച്ചുള്ള ഒത്തിരി പ്രതീക്ഷകളും മോഹങ്ങളും പരസ്പരം പങ്ക് വെച്ച് സച്ചിനും പ്രിയതമ ഭവ്യയും വിധിയെ പഴിക്കാതെ ജീവതത്തെ തിരിച്ചു പിടിക്കാനുള്ള തീവ്രമായ ശ്രമത്തിലാണ്. അവര്‍ക്ക് ആത്മ വിശ്വാസവും കരുത്തും പകര്‍ന്നു നല്‍കി ഒരു നാട് മുഴുവനും ഉണ്ട് അവരുടെ കൂടെ .

സോഷ്യല്‍ മീഡിയയിലെ താരം

സോഷ്യല്‍ മീഡിയയിലെ താരം


സ്‌നേഹരാഹിത്യത്തിന്റെയും കാപട്യങ്ങളുടേയു പുതുലോക ക്രമത്തില്‍ പ്രണയം തീര്‍ത്ത കനകകൊട്ടാരത്തില്‍ പുതിയൊരു ഷാജഹാനും മുംതാസുമായി മാറിയ സച്ചിന്റെയും ഭവ്യയുടേയും വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്താമാധ്യമങ്ങളിലും ഇടം പിടിച്ചിരുന്നു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യൂത്ത് ലീഗ് പ്രാദേശിക നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് തങ്ങള്‍ സച്ചിന്റെ വീട് സന്ദര്‍ശിക്കാനെത്തിയത്.

 സഹായ വാഗ്ദാനം

സഹായ വാഗ്ദാനം

സനേഹത്തോടൊപ്പം ആത്മവിശ്വാസവും കരുതലും പകര്‍ന്നു നല്‍കിയ സച്ചിന്റെ ത്യാഗമനോഭാവത്തെയും അര്‍പ്പണ മനസ്സിനേയും തങ്ങള്‍ വാനോളം പ്രശംസിച്ചു. സി എച്ച് സെന്റെര്‍ മുഖേന ആവശ്യമായ മുഴുവന്‍ സഹായസഹകരണങ്ങള്‍ നല്‍കാനുള്ള സന്നദ്ധതയും തങ്ങള്‍ സച്ചിനെയും ഭവ്യയേയും അറിയിച്ച് 25000 രൂപയുടെ ചികിത്സാ സഹായം നല്‍കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.

പ്രണയത്തിലായത്

പ്രണയത്തിലായത്


കഴിഞ്ഞ വര്‍ഷം അക്കൗണ്ടിങ് പഠിക്കാനായി എത്തിയ സ്ഥാപനത്തില്‍ വച്ചാണ് പൂളപ്പാടം സ്വദേശി സച്ചിനും കരുളായി സ്വദേശി ഭവ്യയും അടുക്കുന്നത്. സൗഹൃദം മുന്നോട്ടു പോയെങ്കിലും ആദ്യത്തെ ആറു മാസം കഴിഞ്ഞാണ് ഇരുവരും പ്രണയം തുറന്ന് പറയുന്നത്. പ്രണയമൊട്ടുകള്‍ വിടര്‍ന്നതോടെ ഇരുവരും പാറിന്ന് സ്വപ്നങ്ങള്‍ നെയ്തു. ഇതിനിടെ നിലമ്പൂര്‍ ചന്തക്കുന്നിലെ ബാങ്കില്‍ ഭവ്യയ്ക്ക് ജോലി ലഭിച്ചു. തുടര്‍ പഠനം നടത്തി ഉയര്‍ന്ന ജോലിക്കായുള്ള പരിശ്രമത്തിലായിരുന്നു സച്ചിനും.

രോഗം വില്ലനായി

രോഗം വില്ലനായി


ഈ സമയത്താണ് ഭവ്യയില്‍ അസഹ്യമായപുറം വേദന ഉണ്ടാകുന്നത്. വിശദമായി പരിശോധന കഴിഞ്ഞപ്പോള്‍ കാന്‍സര്‍ സ്ഥിരീകരിച്ചു.എന്നാല്‍ ഭവ്യയെ തനിച്ചക്കാന്‍ സച്ചിന് കഴിഞ്ഞില്ല. തുടര്‍ പഠനവും മറ്റു തൊഴില്‍ പരിശ്രമങ്ങളുമെല്ലാം ഉപേക്ഷിച്ചു സച്ചിന്‍ അവളെ ചികില്‍സിച്ചു. പണത്തിന് ബുദ്ധിമുട്ട് കൂടി വന്നപ്പോള്‍ കൂലി പണിക്ക് ഇറങ്ങി. അച്ഛന്‍ കൂലിപ്പണിയെടുത്തുള്ള വരുമാനമാണ് ഭവ്യയുടെ കുടുംബത്തിലെ ഏക ആശ്രയം. ചികിത്സ കൂടിയായതോടെ താങ്ങാന്‍ പറ്റാതെയായി. ഈ സാഹചര്യത്തിലാണ് തന്റെ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് പ്രണയിനിയുടെ ചികിത്സക്കായ് കൂലിപ്പണിക്കിറങ്ങിയത്. ഇപ്പോഴും മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ ചെലവ് കണ്ടെത്തുന്നത്.

എട്ടാമത്തെ കീമോ 12ന്

എട്ടാമത്തെ കീമോ 12ന്


ഇരു വീട്ടുകാരുടെയും ചുമതല സച്ചിന്റെ ചുമലിലാണിപ്പോള്‍. ചികിത്സക്കായി നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരുമെല്ലാം സഹായിച്ചു. ഇതുവരെ 7 കീമോ കഴിഞ്ഞു. ആദ്യ കീമോ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹ എന്‍ഗേജ്മെന്റ് നടന്നു. അന്ന് ആത്മവിശ്വാസം നല്‍കാന്‍ തന്നെ കൊണ്ട് കഴിയുന്നത് അതായിരുന്നു. എട്ടാമത്തെ കീമോചെയ്യാനായി ഈ മാസം 12 ന് പോകും. അതിനു മുമ്പ് വീട്ടുകാരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ചടങ്ങോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു.

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സര്‍

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സര്‍

എല്ലില്‍ പടര്‍ന്നു പിടിക്കുന്ന ക്യാന്‍സറാണ് ഭവ്യയെ പിടികൂടിയിരിക്കുന്നത്. എറണാകുളത്താണ് ചികിത്സ. മാസത്തില്‍ രണ്ടു തവണയാണ് ആശുപത്രിയിലെത്തേണ്ടത്. ഓരോ യാത്രയിലും മുപ്പതിനായിരം രൂപ ചികിത്സക്കു വേണം. സച്ചിന് അറിയില്ല എങ്ങനെ ഭവ്യയുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന്. തുടര്‍ ചികിത്സയ്ക്ക് വലിയ തുക ആവിശ്യമാണ്. ഈ പ്രണയജോഡികള്‍ക്കു മുന്നില്‍ ചെയ്യാനുള്ളത് ചികിത്സാ സഹായം നല്‍കലാണ്. സുമനസുകള്‍ കനിഞ്ഞാല്‍ പഴയ ജീവിതത്തിലേക്ക് ഭവ്യയെ കൊണ്ടുവരാന്‍ സാധിക്കും.

സഹായമെത്തിക്കേണ്ട ഭവ്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് ഇതാണ്:

BHAVYA P

Acc.number: 40160101056769. IFSC : KLGB0040160. KERALA GRAMIN BANK, KARULAI BRANCH.

Malappuram
English summary
malappuram local news about newly married couple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X