• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ ഒമ്പത് വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

  • By desk

മലപ്പുറം: പിതൃസഹോദരന്‍ തട്ടിക്കൊണ്ടുപോയി പുഴയില്‍ തള്ളിയ നാലാം ക്ലാസ് വിദ്യാര്‍ഥിക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. ഇന്നു രാവിലെ ആനക്കയം മുതല്‍ പരപ്പനങ്ങാടി വരെയുള്ള കടലുണ്ടി പുഴയുടെ ഭാഗങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ട്രോമ കെയര്‍ വോളണ്ടിയര്‍മാരുടെ കൂടി സഹായത്തോടെയാണ് നാലാംക്ലാസുകാരനായ മുഹമ്മദ് ഷഹീനെ കണ്ടെത്താന്‍ കടലുണ്ടി പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയത്.

കേസില്‍ പോലീസ് അറസ്റ്റിലായ പിതൃസഹോദരന്‍ മേലാറ്റൂര്‍ എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെ (48) നിലമ്പൂര്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടുത്തദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. ഈ മാസം പതിമൂന്നിനാണ് ഷഹീനെ കാണാതായത്. പിതാവിന്റെ സഹോദരന്‍ കുട്ടിയുമായുള്ള അടുപ്പം മുതലെടുത്ത് സ്‌കൂളിനു സമീപത്തുനിന്നു ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു.

shaheenmissingcase

കുട്ടിയെ കാണായായതോടെ നാട്ടുകാരില്‍ പലരും മുഹമ്മദിനേയും വിളിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ കുട്ടിയുടെ ഫോട്ടോ സഹിതം സന്ദേശങ്ങളും പ്രചരിച്ചു. അതോടെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുമെന്ന നിലയായി. കുട്ടിയുമായി ഒളിച്ച് താമസിക്കാനോ പോകാനോ കഴിയാതെയും വന്നു.

കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാന്‍ കാരണമാകുമെന്ന് ഭയന്നു. അതോടെ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയില്‍ തള്ളാന്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് ആനക്കയം പാലത്തിനു സമീപം കടലുണ്ടി പുഴയിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടത്. അതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയുമായിരുന്നു. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളില്‍ വരെ സജീവമായി പങ്കെടുത്തിരുന്നു.

ഈയടുത്ത് അനിയന്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കയ്യില്‍ ധാരാളം പണമുണ്ടെന്ന ധാരണയില്‍ അനിയന്റെ മകനായ മുഹമ്മദ് ഷഹിനെ തട്ടി കൊണ്ട് പോയി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. കുട്ടിയെ പുഴയില്‍ എറിഞ്ഞശേഷം മരണം ഉറപ്പാക്കിയാണ് മടങ്ങിയതെന്നാണ് മുഹമ്മദ് പോലീസിനോടു നല്‍കിയ മൊഴി.

പുഴയിലെറിയും മുന്‍പ്, കുട്ടിയെ സിനിമ കാണിക്കുകയും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങിനല്‍കുകയും ചെയ്തു. കുട്ടിയുമായി ബൈക്കില്‍ കറങ്ങുന്നതും സിനിമ കാണുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എടയാറ്റൂരില്‍ നിന്ന് ബൈക്കില്‍ കൊണ്ടുവന്ന കുട്ടിയെ നേരെ കൊണ്ടുപോയത് സിനിമ തിയറ്ററിലേക്കായിരുന്നു. വളാഞ്ചേരി. തിരൂര്‍ ഭാഗങ്ങളിലെല്ലാം കറങ്ങി. പോകും വഴി ഷഹിന് ബിരിയാണിയും ഐസ്‌ക്രീമും ചോക്കളേറ്റുമെല്ലാം വാങ്ങി നല്‍കി. തിരൂര്‍ ടൗണിലെ തുണിക്കടയില്‍ കയറി 570 രൂപ വിലയുളള ഷര്‍ട്ട് വാങ്ങിക്കൊടുത്തു. തുണിക്കടയില്‍ വച്ചു തന്നെ സ്‌കൂള്‍ യൂണിഫോം മാറ്റി പുതിയ ഷര്‍ട്ട് ധരിപ്പിച്ചു. ആളെ തിരിച്ചറിയാതിരിക്കാന്‍ തലയില്‍ ഹെല്‍മറ്റ് വച്ചാണ് കുട്ടിയുമായി മുഹമ്മദ് കറങ്ങിയത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു. അതേസമയം, പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ നാലാംക്ലാസുകാരനൊപ്പം പ്രതി ബൈക്കില്‍ പന്ത്രണ്ടുമണിക്കൂര്‍നേരം പൊതുസ്ഥലത്തുകൂടി യഥേഷ്ടം സഞ്ചരിച്ചിട്ടും വിഷയത്തില്‍ യാതൊരു വിവരവും ശേഖരിക്കാനായില്ല എന്നത് പോലീസിന്റെ കൃത്യവിലോപമാണെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തുണ്ട്.

Malappuram

English summary
malappuram local news about nine year old boy kidnapped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more