മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മൂവായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍: കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പ് നിലമ്പൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ മൂവായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍. മഴക്കെടുതിയും ഉരുപൊട്ടലും രൂക്ഷമായതോടെ ഇന്നും നിരവധിപേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. മറ്റു പലരും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ഇന്നലെ അഞ്ച് താലൂക്കുകളിലായി 24 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ഇവിടങ്ങളില്‍ മാത്രം ഇന്നലെവരെ രണ്ടായിരത്തിലധികം പേരാണുണ്ടായിരുന്നത്.

നിലമ്പൂര്‍ താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുള്ളത്. എട്ട് ക്യാമ്പുകളാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഏറനാട് താലൂക്കില്‍ അഞ്ചും കൊണ്ടോട്ടി, പൊന്നാനി, തിരൂര്‍ താലൂക്കുകളില്‍ മൂന്ന് ക്യാംപുകളും തിരൂരങ്ങാടി താലൂക്കില്‍ രണ്ടും ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.

reliefcampmalappuram-


അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കണം


അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. കുന്നിന്‍ ചെരുവുകളിലും ക്വാറികള്‍ക്കും മണ്ണെടുത്ത പ്രദേശങ്ങള്‍ക്കും സമീപം താമസിക്കുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കണം. ഇതിന് സാധിക്കാത്തവര്‍ക്കായി ക്യാംപുകള്‍ ആരംഭിക്കാന്‍ സന്നദ്ധമാണ്. ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ കഴിയാത്തവര്‍ വിവരം വില്ലേജ് ഓഫീസറെ അറിയിക്കണം. അപകടസാധ്യയുള്ള സ്ഥലങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കാനും പ്രത്യേക മുന്നറിയിപ്പ് നല്‍കാനും അനൗണ്‍സ്‌മെന്റ് നടത്താനും ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

numbers


പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ക്വാറികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനല്‍ ക്വാറികള്‍ക്ക് സമീപം താമസിക്കുന്നവര്‍ മാറി താമസിക്കണം. ഇത്തരം ക്വാറികളും മണ്ണെടുത്ത സ്ഥലങ്ങളും പരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം കര്‍ശനമായും തടയും. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് പഞ്ചായത്ത് നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വാഴയൂര്‍ ഹുസൈന്‍ സിറ്റിയില്‍ വെള്ളം കെട്ടി നിര്‍ത്തിയ കൃത്രിമ കുളം ജിയോളജി അധികൃതരോട് പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. വീടിന് മുകളില്‍ മണ്ണ് വീണ് അപകടമുണ്ടായ പെരിങ്ങാവിലെ വീട് പൊളിച്ച് മാറ്റാനും പരിസരത്തുള്ള ഏഴ് വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

Malappuram
English summary
Malappuram Local News about number of relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X