ശരീരത്തില്‍ ബാധ കയറി എന്ന വ്യാജേന വയോധികനെ മാരകമായി അക്രമിച്ചു: തൃശൂരില്‍ യുവാവ് അറസ്റ്റില്‍
മലപ്പുറം: ശരീരത്തില്‍ ബാധ കയറി എന്ന വ്യാജേന വയോധികനെ മാരകമായി അക്രമിച്ച യുവാവ് അറസ്റ്റില്‍. താനൂര്‍ കുന്നുംപുറം മോര്യ സ്വദേശി കോലേരി അജിത്താണ് താനൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നാം തീയതി പുലര്‍ച്ചെ അഞ്ചരയോടെ മോര്യ ശിവക്ഷേത്രത്തിന് മുന്‍വശത്ത് വച്ചാണ് പ്രതിയുടെ അച്ഛന്റെ സഹോദരന്‍ കൂടിയായ കോലേരി ചന്ദ്രനെ(64) മാരകമായി ആക്രമിച്ചത്.
താന്‍ നരസിംഹമൂര്‍ത്തിയാണെന്നും, മൂര്‍ത്തിയോടാണോ നിന്റെ കളി കളിയെന്നും ആക്രോശിച്ചായിരുന്നു അജിത്ത് ചന്ദ്രനെ ആക്രമിച്ചത്. ഓടിവന്ന് മുഖത്ത് അടിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രക്കുളത്തിലേക്ക് തള്ളിയിടാനും ശ്രമിച്ചു. കുതറിയോടിയ ചന്ദ്രനെ സമീപത്തെ ചെറിയ തോട്ടിലേക്ക് വലിച്ചിട്ട് കരിങ്കല്ല് ഉപയോഗിച്ച് മുഖത്തും തലയിലും ആഞ്ഞടിക്കുകയായിരുന്നു. ചന്ദ്രന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് അജിത്തിനെ പിടിച്ചുമാറ്റിയത്.തുടര്‍ന്ന് വീട്ടില്‍ കയറിയും ആക്രമിച്ചു.

ഗുരുതര പരിക്കേറ്റ ചന്ദ്രനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും, തലയിലുമായി 11 തുന്നല്‍ ഉണ്ടായിരുന്നു. തനിക്ക് ബോധമില്ലാതെയാണ് അപ്രകാരം സംഭവിച്ചതെന്ന് അജിത്ത് പ്രചരിപ്പിച്ചു. എന്നാല്‍ സ്വബോധത്തോടെ
നിരന്തരം വേദ പഠനം നടത്തുകയും, ബാലഗോകുലം പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ് അജിത്തെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. തങ്ങള്‍ പൊലീസിന്‍ നല്‍കിയ കേസില്‍ നിന്നും തലയൂരാനാണ് ഇപ്രകാരം പറഞ്ഞുപരത്തിയതെന്നും ചന്ദ്രന്റെ വീട്ടുകാര്‍ ആരോപിച്ചു.
താനൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താത്കാലിക ജീവനക്കാരനാണ് അജിത്ത്. താനൂര്‍ സിഐ എംഐ ഷാജിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications