മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ മഴക്കെടുതി: സര്‍ക്കാറിനെതിരെ ഉമ്മന്‍ചാണ്ടി, ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഴക്കെടുതി നേരിടാനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. മലപ്പുറത്ത് ദുരിതാശാശ്വാസ ക്യാമ്പുകള്‍ സന്നദ്ധ സംഘടനകളുടെ സഹായംകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സൗജന്യറേഷനും അടിയന്തിര സഹായങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.


എരുമമുണ്ടയില്‍ നിര്‍മ്മലഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസകേമ്പില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിര സഹായമെത്തിക്കുന്നതിനു പകരം പ്രസ്താവനയും യോഗവും നടത്തിയാല്‍ പോര. നിരവധി പേരാണ് അഭയാര്‍ത്ഥികളായി ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുന്നത് ഇവര്‍ക്ക് അടിയന്തിര സഹായമെത്തിക്കാന്‍ വകുപ്പുകളുടെ ഏകോപനത്തിന്റെ പോരായ്മയുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കാലവര്‍ഷക്കെടുതി അനുഭവിക്കുന്നവര്‍ക്ക് 3000 രൂപ ബാങ്ക് അക്കൗണ്ട് വഴി മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു.

oommenchandy-

എന്നാല്‍ ഇപ്പോള്‍ സൗജന്യ റേഷന്‍പോലും നല്‍കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഹാരിസ് ബാബു എന്നിവര്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ ആറു ജീവന്‍ നഷ്ടമായ എരുമമുണ്ട ചെട്ടിയാംപാറയിലും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. നിലമ്പൂര്‍ ചക്കാലക്കുത്തിലെ ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശിച്ചു. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദും ഒപ്പമുണ്ടായിരുന്നു.

Malappuram
English summary
Malappuram Local News about oomenchandy against government on natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X