Get Updates
Get notified of breaking news, exclusive insights, and must-see stories!

വാതുവെപ്പ് നടത്തി ചാലിയാര്‍ നീന്തിക്കടക്കാന്‍ ശ്രമം: രണ്ട് ബംഗാളികളെ രണ്ടാം ദിവസവും കണ്ടെത്തിയില്ല!!

മലപ്പുറം: വാതുവെപ്പ് നടത്തി ചാലിയാര്‍ നീന്തിക്കടക്കാന്‍ പോയ അഞ്ച് പേരില്‍ രണ്ട് ബംഗാളികളെ രണ്ടാംദിവസവും കണ്ടെത്തിയില്ല. മൂന്നുപേരെ രക്ഷപ്പെടുത്തി. പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ ജില്ലയിലെ ബാപ്പി (21), കാഞ്ചല്‍(22)എന്നിവരെയാണ് തെഞ്ചേരി അദാടി പൂളക്കടവില്‍വെച്ച് കാണാതായത്. ജലനിധി പദ്ധതിയുടെ തൊഴിലാളികളായ അഞ്ചുപേര്‍ വാതുവെപ്പ് നടത്തി പുഴയുടെ അക്കരമുതല്‍ ഇക്കരെവരെ നീന്തുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

manmissing11-

അഞ്ച് പേരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. കാണാതായവര്‍ക്ക് രാത്രി വൈകിയും ഇന്നും തിരിച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സ്ഥിരമായി ഈകടവില്‍ കുളിക്കാനെത്തുന്നവരാണ് വാതുവെപ്പ് നടത്തി പുഴയിലിറങ്ങിയത്. മുന്‍ദിവസങ്ങളിലേക്കാള്‍ വെളളം കുറഞ്ഞതിനാലാണ് സുഹൃത്തുക്കളായ യുവാക്കള്‍ വാതുവെപ്പ് നടത്തി നീന്തിയത്. എന്നാല്‍ അടിയൊഴുക്കുള്ള കാര്യം ഇവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

manmissing11-
manmissing-

അക്കരമുതല്‍ ഇക്കരെവരെ നീന്തിപോകുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ വണ്‍ഇന്ത്യക്ക് ലഭിച്ചു.
അഞ്ചുപേരും തുടക്കത്തില്‍ ഒരുമിച്ചാണു നീന്തിയത്. ഈ ദൃശ്യങ്ങള്‍ കരക്കിരുന്ന മറ്റു ബംഗാളി സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ പകുതിഭാഗം നീന്തിക്കടന്നതോടെ പിന്നീട് ഇവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എങ്കിലും നീന്തി കരയോടടുക്കുമെന്നു തോന്നിച്ചെങ്കിലും രണ്ടുപേര്‍ക്ക് കരയോട് അടുക്കാന്‍ കഴിയാതെ വരികയും ഒഴുക്കിപ്പെട്ടുപോവുകയുമായിരുന്നു. തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും രക്ഷാപ്രവര്‍ത്തനം എങ്ങിനെ നടത്തണമെന്നറിയാതെ പ്രതിസന്ധിയിലായി. ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു.

നിലവില്‍ എടവണ്ണ എസ്ഐയ്ക്കാണ് അന്വേഷണ ചുമലതല. അരീക്കോട് എസ്ഐയും ഇന്നുരാവിലെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. വാതുവെപ്പ് നടത്തിയകാര്യങ്ങളൊന്നും കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും ഇവര്‍ക്ക് ഒഴുക്ക് കുറഞ്ഞുവെന്നുകരുതായാകും നീന്തിയതെന്നാണ് കരുതുന്നതെന്ന് അരീക്കോട് എസ്ഐ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+