മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പള്ളിക്കല്‍ബസാര്‍ പള്ളി അക്രമം: അറസ്റ്റ്‌ചെയ്ത എപിക്കാരെ വിട്ടയക്കണമെന്ന് കേരളാ മുസ്ലിം ജമാഅത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ നടന്ന അക്രമ സംഭവത്തില്‍ നാല് എ.പി വിഭാഗംസുന്നി പ്രവര്‍ത്തകര്‍ക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ അറസ്റ്റ്‌ചെയ്യുകയും ചെയ്തു. സംഭവത്തില്‍ അകാരണമായി അറസ്റ്റ് ചെയ്യപ്പട്ട എ.പി വിഭാഗം സുന്നി പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.


കഴിഞ്ഞദിവസം പള്ളിക്കല്‍ ബസാറിലുണ്ടായ അക്രമം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഇന്ന് ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. പള്ളിയും ഖബറിസ്ഥാനും മയ്യിത്ത് കട്ടിലുമെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കേരള വഖഫ് ബോര്‍ഡ് തീരുമാനം ലംഘിച്ച് മഹല്ലിലെ മുന്‍ പ്രസിഡന്റിന് മയ്യിത്ത് കട്ടില്‍ നിഷേധിക്കുകയും ആവശ്യപ്പെട്ടവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും മഹല്ലില്‍ വീണ്ടും കുഴപ്പമുണ്ടാക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അകാരണമായി അറസ്റ്റ് ചെയ്യപ്പട്ട സുന്നി പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും കേരളാ മുസ്ലിംജമാഅത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

keralamuslimjamaat-

അതേ സമയം പള്ളിയിലെത്തിയ എ.പി വിഭാഗക്കാര്‍ പള്ളി കമ്മിറ്റി പ്രസിഡന്റും ഇ.കെ വിഭാഗംസുന്നി പ്രതിനിധിയുമായ കുന്നേക്കാട്ട് കോയക്കുട്ടി ഹാജിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതിന്റെ ആധാരമായി സി.സി.ടി.വി ദൃശ്യവും പോലീസിന് ലഭിച്ചു. ഇതിനെ തുടര്‍ന്നു പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.

മയ്യിത്ത് കട്ടില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പള്ളിയുടെ അവകാശത്തെ ചൊല്ലി ഇവിടെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവമുണ്ടായത്. പള്ളിക്കല്‍ ബസാറിലെ ജുമുഅത്ത് പള്ളിയില്‍ എത്തിയ എ.പി വിഭാഗത്തിന്റെ നാലംഗ സംഘമാണ് പള്ളി പ്രസിഡന്റ് കുന്നേക്കാട്ട് കോയക്കുട്ടി ഹാജിയെ അക്രമിച്ചതെന്നാണ് പരാതി. പ്രസിഡന്റിനെ ചോദിച്ചെത്തിയ സംഘം മുകളി നിലയിലെത്തി കോയക്കുട്ടി ഹാജിയെ കുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമം തടയാന്‍ ശ്രമിച്ച ഇയാളുടെ കൈക്ക് സാരമായ പരിക്കേറ്റു.

പള്ളിക്കുള്ളിലെത്തിയ സംഘത്തിന് ഒരാള്‍ കത്തി കൈമാറുന്നതും മുകളിലെത്തി അക്രമം നടത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്ന് വ്യക്തമായി. പരിക്കേറ്റ കോയക്കുട്ടി ഹാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ സി.കെ അബ്ദുള്‍ സമദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കി. മുന്‍വൈരാഗ്യത്തോടെ ആസൂത്രിതമായാണ് അക്രമിസംഘം പള്ളിയിലെത്തി പ്രസിഡന്റിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് പള്ളിക്കറ്റി ആരോപിച്ചു.കഴിഞ്ഞ ദിവസം എപി വിഭാഗക്കാരനായ സി കെ മമ്മദ് മോയിന്റ സ്ഠസ്‌കാര ചടങ്ങിനോടനുപന്തിച്ച് നടന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചായായാണ് സംഘര്‍ഷമുണ്ടായതെന്നും സംശയമുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ മറ്റ് മൂന്ന് പേര്‍ക്കായുള്ള അന്വേഷണ നടക്കുകയാണെന്ന് തേഞ്ഞിപ്പലം പോലീസ് പറഞ്ഞു. എ.പി,ഇകെ തര്‍ക്കത്തില്‍ നേരത്തേ അടച്ച് പൂട്ടിയിരുന്ന പള്ളി മധ്യസ്ഥ ചര്‍ച്ചയോടെ അടുത്തിടെയാണ് വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തത്.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി അബ്ദുഹാജി വേങ്ങര അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഹബീബ്കോയ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതവും വി ടി ഹമീദ് ഹാജി കൊടിഞ്ഞി നന്ദിയും പറഞ്ഞു.

(ഫോട്ടോ അടിക്കുറിപ്പ്)

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

Malappuram
English summary
Malappuram Local News about pallikkal bazar juma masjid attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X