ഉരുള്‍പൊട്ടല്‍: മലപ്പുറം വെറ്റിലപ്പാറയില്‍ ഏഴൂപേര്‍ മരിച്ചു, 11 പേരെ കാണാനില്ല
മലപ്പുറം: ഏറനാട് താലൂക്കിലെ വെറ്റിലപ്പാറയില്‍ ഓടക്കയം നെല്ലിയായി കോളനിയില്‍ ശക്തമായ ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചു. 11 പേരെ കാണാനില്ല. സുന്ദരന്‍, സരോജിനി, മാധ, മാധയുടെ മകന്‍ പ്രേമന്‍, ഉണ്ണികൃഷ്ണന്‍, പ്ലസ്ടു വിദ്യാര്‍ഥിനിയും ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ അമ്പിളി, അമ്പിളിയുടെ സഹോദരി ശിഥില എന്നിവരാണ് മരിച്ചത്. മറ്റു രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുന്ദരന്‍ എന്നയാളുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ നെല്ലിയായി, കരിരി, ആനങ്ങാട്, കൈതങ്ങാട്, ഉള്‍പ്പെടെ ആറിടങ്ങളില്‍ 9 തവണ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയും കാറ്റും വെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ട്. കരസേനാ, പൊലിസ്, നാട്ടുകാര്‍ ഇരുനൂറോളം പേര്‍ ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചിലിലാണ്. നെല്ലിയായിക്കു സമീപമുള്ള ആനപ്പാറ കോളനിയല്‍ രാവിലെ ഒന്‍പത് മണിക്ക് വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതോടെ 53 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ രണ്ടായിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. അരീക്കോട്, തിരുപറമ്പ് പഞ്ചായത്തിലുമായി വേറെയും 2000 വീടുകള്‍ വെള്ളത്തിലായിട്ടുണ്ട്.

പ്രദേശത്ത് നാനൂറോളം ആദിവാസികള്‍താമസിക്കുന്ന മേഖലയാണ്, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. ആര്‍മി, ഫയര്‍ഫോഴ്‌സ്, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മേഖലയിലെ മുഴുവന്‍പേരെയും വെറ്റിലപ്പാറ സ്‌കൂളുകളിലേക്കും മാറ്റു ക്യാമ്പുകളിലേക്കും മാറ്റിത്താമസിച്ചുകൊണ്ടിവരിക്കുകയാണ്.
മെഡിക്കല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി തേടണം
കാലവര്‍ഷക്കെടുതി ബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകള്‍ പ്രവര്‍ത്തിക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പ് ഓഫീസറുടെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതി വേണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്ന ഏജന്‍സികളുടെയും മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കുക. രേഖാമൂലമാണ് ഡി.എം.ഒ യുടെ കൈയ്യില്‍ നിന്ന് അനുമതി തേടേണ്ടത്.
വിവിധ ആരോഗ്യ ഏജന്‍സികള്‍ ചികിത്സാ സഹായവുമായി ദുരന്തബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തിപ്പിക്കുന്നത് കൈത്താങ്ങ് ആണെങ്കിലും ഏജന്‍സികളുടെ സര്‍വ്വീസും സേഫ്റ്റിയും മരുന്നുകളുടെ ഗുണവും ഉറപ്പു വരുത്തേണ്ടത് പ്രധാനമായതിനാലാണിത്. നിലവില്‍ കാലവര്‍ഷക്കെടുതി അനുവ ഭിക്കുന്നയിടങ്ങളില്‍ മെഡിക്കല്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കിയിട്ടുണ്ട്












Click it and Unblock the Notifications