മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റോഡ്- പാലം നിര്‍മാണത്തേക്കള്‍ കൂടുതല്‍ പണം മുടക്കേണ്ടത് വിദ്യാഭ്യാസ പദ്ധതികള്‍ക്ക്: കുഞ്ഞാലിക്കുട്ടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: റോഡ്, പാലം നിര്‍മാണത്തേക്കാള്‍ കൂടുതല്‍ പണം മുടക്കേണ്ടത് വിദ്യാഭ്യാസ പദ്ധതികള്‍ക്കാണെന്നും ഈ പണം വരും തലമുറക്കുള്ള നിക്ഷേപമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി. ജനകീയാസൂത്രണ പദ്ധതി പ്രകാരം മലപ്പുറം നഗരസഭ നടപ്പിലാക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയിലെ മൂന്നാം ബാച്ചിന്റെ പ്രവേശനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാഭ്യാസത്തിനായി തുക ചെലവഴിക്കുന്നത് വരും തലമുറക്കുള്ള നിക്ഷേപമാണ്, റോഡും പാലവുമടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അമിതമായി പണം മുടക്കുന്നതിന് പകരം ഇത്തരം വിദ്യാഭ്യാസ പദ്ധതികള്‍ക്കാണ് വിനിയോഗിക്കേണ്ടത്. സിവില്‍ സര്‍വീസ് പോലുള്ള മേഖല നമുക്കിന്ന് ബാലികേറാമലയല്ലെന്നും അദ്ദേഹം പറഞ്ഞു.
പി. ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷാഹിദ് തിരുവള്ളൂര്‍ മുഖ്യാതിഥിയായിരുന്നു.

kunjalikkutty-1

പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്ക് ചെയര്‍പേഴ്‌സന്‍ സി എച്ച് ജമീല ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷ രായ പി എ സലീം , ഫസീന കുഞ്ഞിമുഹമ്മദ് , പരി മജീദ്, മറിയുമ്മ ശരീഫ്, പ്രതിപക്ഷ നേതാവ് ഒ സഹദേവന്‍, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ കെ മുസ്തഫ , കെ കെ ഉമ്മര്‍, മുനിസിപ്പല്‍ കോഡിനേറ്റര്‍ സി എ റസാഖ് മാസ്റ്റര്‍, എന്‍സൈന്‍ അക്കാദമി ഡയരക്ടര്‍ പി കെ നിംഷിദ് പ്രസംഗിച്ചു.


Malappuram
English summary
Malappuram Local News about pk kunjalikkuty on education.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X