• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്ന സ്‌നേഹ കാവ്യമെഴുതി മലപ്പുറത്തെ യുവ കവിയത്രി

  • By Lekhaka

മലപ്പുറം: ഫലസ്തീനെ കുറിച്ച് അമേരിക്കയില്‍ നിന്നും പുറത്തിറങ്ങുന്ന കവിതാ സമാഹാരത്തില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയുടെയും, അതിജീവനത്തിന് ഐക്യദാര്‍ഡ്യത്തിന്റെയും സ്‌നേഹ കാവ്യമെഴുതി ശ്രദ്ധേയമായിരിക്കുകയാണ് അങ്ങാടിപ്പുറത്തെ സീന ശ്രീവല്‍സന്‍ എന്ന യുവ കവിയത്രി. സഭയിലെ പ്രസംഗം പിടിച്ചില്ല; സിപിഐ എംഎല്‍എയോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി, വല്ല ധാരണയുമുണ്ടോ?

പ്രക്ഷുഭ്ദമായ കടലില്‍ ഒരു കപ്പല്‍ സ്‌നേഹമാകുന്ന തീരത്തേക്കണഞ്ഞു എന്ന് തുടങ്ങുന്ന എ ഡീപ് സെയ്ല്‍, ദ ഫലസ്തീനിയന്‍ സാഗ എന്ന തലക്കെട്ടിലില്‍ തുടങ്ങുന്ന കവിത ഫലസ്തീന്‍ ആന്തോളജിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് വീര്യം പകരുന്ന കവിതാ സമാഹാരത്തില്‍ വിവിധ രാജ്യങ്ങളിലുള്ള മികച്ച കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു പതിറ്റാണ്ട് കാലം ഫലസ്തീന്‍ ജനത അനുഭവിക്കുന്ന വേദനകളും സങ്കടങ്ങളും പുസ്തകത്തിലെ ഇതിവൃത്തമാണ്. കവിയും വിവര്‍ത്തകനും ഇന്നര്‍ ചൈല്‍ഡ് പ്രസ്സ് ഇന്റര്‍നാഷണല്‍ റിലേഷന്‍ ഡയറക്ടറുമായ നിസാര്‍ സര്‍ത്താവിയാണ് ഫലസ്തീന്‍ എ കണ്‍ഷ്യസ് പോയെട്രിക്ക് ഓഫറിംഗ് എന്ന കവിതാ സമാഹാരത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ഫലസ്തീനികള്‍ക്ക് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നുവെന്നതാണ് കവിതയുടെ സത്ത. വംശീയതയും, രാഷ്ര്ടീയ സംഘട്ടനങ്ങളും, ആഗോള താപനമെല്ലാം മുന്‍ കവിതാ സമാഹാരങ്ങളില്‍ വിഷയങ്ങളായപ്പോള്‍ ഇത്തവണ ഫലസ്തീനികള്‍ക്ക് പിന്തുണയര്‍പ്പിച്ച കവിതകള്‍ ക്ഷണിച്ചപ്പോഴാണ് സീന തന്റെ കവിത അയച്ചതും പുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതും. തുടര്‍ന്നാണ് വിവിധ രാജ്യങ്ങളിലെ കവിതകള്‍ക്ക് കൂടെ സീന ശ്രീവല്‍സന്റെ കവിത ചേര്‍ക്കപ്പെട്ടത്.

യുവ കവിയത്രി. സീന ശ്രീവല്‍സന്‍

അങ്ങാടിപ്പുറത്തെ എന്‍. ശോഭനയുടെയും, വി.പി സേതുമാധവന്റെയും മകളായ സീന ശ്രീവത്സന്‍ ആനുകാലികങ്ങളില്‍ കവിതയും, ലേഖനങ്ങളും എഴുതാറുണ്ട്. ഇംഗ്ലീഷ് വിതകള്‍, ഇന്റര്‍നാഷണല്‍ ആന്തോളജികളില്‍ ഇടം നേടിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മള്‍ട്ടി ലിംഗ്വല്‍ പോയിന്റ്‌സ് മീറ്റ്, ഐ.പി.എഫ് ഗുണ്ടൂര്‍, ചെന്നൈ പോയിന്റ്‌സ് സര്‍ക്കിള്‍, കാഫ്‌ള ഇന്റര്‍നാഷണല്‍ റൈറ്റേഴ്‌സ് മീറ്റ് എന്നിവയില്‍ പങ്കെടുത്ത് കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. വെന്‍ മൈ ഹെയര്‍കട്ട് ഫയര്‍ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ശ്രീവത്സനാണ് ഭര്‍ത്താവ്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നെറ്റും നേടിയ സീന തേലക്കാട് ജി.എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ്. തിരുവിഴാംകുന്നിലാണ് താമസം.

മലപ്പുറം മണ്ഡലത്തിലെ യുദ്ധം
Po.no Candidate's Name Votes Party
1 P.k. Kunhalikutty 589873 IUML
2 V.p. Sanu 329720 CPI(M)
Malappuram

English summary
Malappuram Local News:about poet seena sreevalsan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X

Loksabha Results

PartyLW T
BJP+43312355
CONG+127688
OTH554499

Arunachal Pradesh

PartyLW T
BJP111930
JDU257
OTH178

Sikkim

PartyLW T
SKM31316
SDF5813
OTH000

Odisha

PartyLW T
BJD1132115
BJP21021
OTH10010

Andhra Pradesh

PartyLW T
YSRCP14136150
TDP61824
OTH011

-
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more