മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി ചെലൂരില്‍ നവജാതശിശുവിനെ കഴുത്തറുത്തുകൊലപ്പെടുത്തിയ
കേസില്‍ ഇന്നലെ അറസ്റ്റിലായ മാതാവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു മലപ്പുറം പോലീസ് ഇന്ന് കോടതിയെ സമീപിക്കും. കേസില്‍ ഇന്നലെ അറസ്റ്റിലായ കുഞ്ഞിന്റെ മാതാവ് വിളഞ്ഞിപ്പുലാന്‍ നബില (29)യെ മലപ്പുറം മജിസ്‌ട്രേട്ട് കോടതി ഇന്നലെയാണ് റിമാന്‍ഡ് ചെയ്തത്.

മലപ്പുറം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ നബീലയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഇന്നു കത്തു നല്‍കും. ഇന്നലെയാണ് കേസന്വേഷിക്കുന്ന മലപ്പുറം സിഐ: എ. പ്രേംജിത്തും സംഘവും നബീലയെ അറസ്റ്റു ചെയ്തത്. പ്രസവാനന്തരം രക്തസ്രാവത്തെത്തുടര്‍ന്നു നബീല മലപ്പുറം താലൂക്കാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തതോടെ ഇവരെ കസ്റ്റഡിയിലെടുത്തു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

baby-newborn-2

തുടര്‍ന്നു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവം. അവിഹിതഗര്‍ഭത്തെ തുടര്‍ന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. കേസുമായി ബന്ധപ്പെട്ടു പിടിയിലായ മാതൃസഹോദരന്‍ ശിഹാബു(26)മായി മലപ്പുറം പോലീസ് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം. ഗര്‍ഭണിയായതോടെ പുറംലോകമറിയാതെ കഴിയുകയായിരുന്നു.

ഞായറാഴ്ച ഉച്ചക്കാണ് നബീല വീട്ടിലെ ടോയ്‌ലറ്റില്‍ ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. കുഞ്ഞ് കരഞ്ഞതോടെ കുട്ടിയുടെ വായില്‍ തുണിതിരുകിക്കയറ്റിയും മൂക്കു പൊത്തിപിടിച്ചും ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാന്‍ സഹോദരനു കൈമാറുകയായിരുന്നു. തുടര്‍ന്നു മരണം ഉറപ്പാക്കാന്‍ ശിഹാബുദീന്‍ കുഞ്ഞിനെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. നാലു മണിയോടെ വീട്ടിനുള്ളില്‍ വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ ശിഹാബുദീന്‍ കത്തിയുപയോഗിച്ച് കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്.

നവജാതശിശുവിനെ കൊലപ്പെടുത്തിയ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നു.

Malappuram
English summary
malappuram local news about police and new born baby case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X