മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം: ചികിത്സയെ ബാധിച്ചില്ല!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ചികിത്സയെ ബാധിക്കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം യോഗവും സമരവും നടന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന എന്‍എംസി ബില്ലിനെതിരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. എന്നാല്‍ സമരം രോഗികള്‍ക്കുള്ള ചികില്‍സകളെ ബാധിച്ചില്ല. അത്യാഹിത വിഭാഗവും ഒപിയും പതിവുപോലെ പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം ചേര്‍ന്നു.

കെജിഎംഒഎ, മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍, ജൂനിയര്‍ ഡോക്ടേഴ്സ് അസോസിയേഷന്‍, മെഡിക്കല്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു പ്രതിഷേധം. ആശുപത്രി പരിസരത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. കെ എ പരീത് ഉദ്ഘാടനം ചെയ്തു. സങ്കരവൈദ്യത്തിലൂടെ നിലവാരമില്ലാത്ത ചികില്‍സാ സംവിധാനം രാജ്യത്തു നടപ്പാക്കാനാണ് പുതിയ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വൈദ്യ ശാസ്ത്ര മേഖല സ്വകാര്യവല്‍ക്കരിക്കുകയാണ് ഇതിലൂടെ ലഖ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

manjerimedicalcollege-1

ഐഎംഎ ബ്രാഞ്ച് പ്രസിഡന്റ് ഡോ. എം പി കെ മേനോന്‍ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ റഊഫ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. സുരേഷ്, ഡോ. സുബീര്‍ ഹുസൈന്‍, ഡോ. എം സി ജോയ്, ഡോ. ഫെബിന്‍ പുത്തില്ലത്ത്, ഡോ. പി എം ജലാല്‍ സംസാരിച്ചു.

Malappuram
English summary
Malappuram Local News about protest by doctors.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X