മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങാന്‍ ശ്രമിച്ച പ്രതി പിടിയില്‍. മാറഞ്ചേരി വടമുക്ക് സ്വദേശി നടുക്കാട്ടില്‍ ഇസ്ഹാഖാനിനെ(29)യാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.

പോക്‌സോ വകുപ്പ് ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുത്തു. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മാറഞ്ചേരി മുക്കാല അധികാരിപ്പടിയില്‍ വെച്ചാണ് പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്.

rape

അറസ്റ്റിലായ നടുക്കാട്ടില്‍ ഇസ്ഹാഖ്

വര്‍ഷങ്ങളള്‍ക്ക് മുമ്പ് പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോപകര്‍ത്തുകയും, തുടര്‍ന്ന് ഇയാള്‍വിദേശത്ത് ജോലിക്കുപോകുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ശേഷം ലീവിന് നാട്ടിലെത്തിയ പ്രതി ഫോട്ടോദുരുപയോഗം ചെയ്യുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജൂലൈ ഒന്നിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണു പെണ്‍കുട്ടിയുടെ മൊഴി.

സംഭവം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും, ചൈല്‍ഡ് ലൈന്‍ പെരുമ്പടപ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ലീവ് കഴിഞ്ഞ് വിദേശത്തേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് മാറഞ്ചേരി മുക്കാലയില്‍ വെച്ച് പെരുമ്പടപ്പ് എസ്.ഐ.വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതിയെ പോക്‌സോ കേസെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Malappuram
English summary
malappuram local news about rape
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X