മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസത്തിന് ഫണ്ട് ശേഖരിക്കാന്‍ ഉദ്ഘാടകനായി ജെയ്സലെത്തി: സെല്‍ഫിയെടുക്കാന്‍ തിരക്ക്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ ഉദ്ഘാടകനായി ജൈസലെത്തി, പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ചവിട്ടുപടിയായി മാറി രക്ഷാപ്രവര്‍ത്തനം നടത്തി ലോകശ്രദ്ധനേടിയ ജൈസലിനൊപ്പം സെല്‍ഫിയെടുക്കാന്‍ വിദ്യാര്‍ഥികളുടെ ഉന്തും തള്ളും.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ വ്യത്യസ്ഥ വഴി തേടിയ വേങ്ങര കുറ്റൂര്‍ നോര്‍ത്ത് കുഞ്ഞിമൊയ്തു മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 'സ്നേഹപ്രളയ'ത്തിന് തുടക്കം കുറിക്കാനാണ് ജൈസല്‍ എത്തിയത്.

സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, ജെ.ആര്‍.സി യൂനിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിനായി ജില്ലാ ട്രോമ കെയര്‍ വളണ്ടിയര്‍കൂടിയായ ജൈസലെത്തിയതോടെ വിദ്യാര്‍ഥികള്‍ ആര്‍ത്തിരമ്പി എത്തുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും അധ്യാപകരുംവരെ ജൈസലിനൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നു.

jaisalmalapuram

സ്‌കൂളിലെ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ 2500 ഓളം കുട്ടികള്‍ക്കും നൂറില്‍പരം അധ്യാപകര്‍ക്കും നാണയതുട്ടുകള്‍ ശേഖരിച്ച് വയ്ക്കുന്ന കുടുക്കകള്‍ സൗജന്യമായി വിതരണം ചെയ്ത് ഇതുവഴി ഫണ്ട് ശേഖരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികള്‍നിത്യവും തങ്ങള്‍ക്ക് വീട്ടുകാരിില്‍ നിന്നും ലഭിക്കുന്ന ചെറിയ തുകയില്‍ നിന്നും ഒരംശംം മാറ്റി വെച്ച് ഇതില്‍ നിക്ഷേപിക്കുകയും അടുത്ത പുതുവര്‍ഷ പുലരിയില്‍ കുടുക്കകള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഇതുവഴി ലഭിക്കുന്ന 'സ്നേഹപ്രളയം' വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

സ്‌കൂള്‍ ലീഡര്‍ അന്‍സില, ഹയര്‍ സെക്കന്‍ഡറി ചെയര്‍മാന്‍ നസ്റുദ്ദീന്‍ എന്നിവര്‍ ജൈസലില്‍നിന്ന് കുടുക്കകള്‍ ഏറ്റുവാങ്ങി. ഇവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിതരണം ചെയ്തു. മാനേജര്‍ കെ.പി കുഞ്ഞിമൊയ്തു, പി.ടി.എ പ്രസിഡന്റ് കെ.കെ മൊയ്തീന്‍ കുട്ടി, അസീസ് കാമ്പ്രന്‍, പ്രധാനാധ്യാപകന്‍ പി.ബി അനില്‍ കുമാര്‍, അധ്യാപകരായ ബേബി ജോണ്‍, ഹസന്‍ ആലുങ്ങല്‍ ,യൂസുഫ് കരുമ്പില്‍, ദുര്‍ഗ്ഗാദാസ്, ഇ സതീഷ്, കെ.പി ശശി, കാരാടന്‍ അബ്ദു സംസാരിച്ചു. ചടങ്ങില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരായ അബ്ദുല്ല, അഫ്സല്‍, അബ്ബാസ് തുടങ്ങിയവരെ പൊന്നാടയണിച്ച് ആദരിച്ചു.

Malappuram
English summary
malappuram local news about relief activites and jaisal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X