മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസപെട്ടികളുമായി മലപ്പുറത്തെ കുട്ടികള്‍ കുട്ടനാട്ടിലേക്ക്: നേരിട്ട് കളക്ടറെ ബന്ധപ്പെട്ടു!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ദുരിതാശ്വാസപെട്ടികളുമായി മലപ്പുറത്തെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യആര്‍ഥികള്‍ കുട്ടനാട്ടിലെത്തി. നിരവധി സ്‌കൂളുകള്‍ ഇനിയും ദുരിതാശ്വാസ സഹായവുമായി പോകാനിരിക്കുന്നു. കുട്ടികളും അധ്യാപകരും ശേഖരിച്ച 30തിലധികം പെട്ടികളുമായി മലപ്പുറം സന്റ് ജമ്മാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും തിങ്കളാഴ്ച കുട്ടനാട്ടിലേക്ക് തിരിക്കും.

ആലപ്പുഴ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് അവിടെ അടിയന്തിരമായി ആവശ്യമായ വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കുകയും, അതനുസരിച്ച് കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. വെറും രണ്ടു ദിവസം കൊണ്ടാണ് മുപ്പതിലധികം പെട്ടിയില്‍ അവശ്യവസ്തുക്കള്‍ ശേഖരിച്ചത്.

stjammas-

സോപ്പുകള്‍, ടൂത്ത് ബ്രഷ്, പേസ്റ്റ് ഡിഷ് വാഷ്, സാനിറ്ററി നാപ്കിന്‍സ്, മെഴുതിരി, തീപ്പെട്ടി, സോപ്പുപൊടി, നോട്ടുബുക്കുകള്‍, പുതിയ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, പുതപ്പ് തുടങ്ങി പതിനഞ്ചോളം വസ്തുക്കളാണ് കുട്ടികള്‍ സംഭരിച്ചത്. അധ്യാപകരും, വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളുമടങ്ങിയ സംഘം ഇവ തിങ്കളാഴ്ച നേരിട്ടെത്തി ആലപ്പുഴ ജില്ലാ കലക്ടറെ ഏല്‍പ്പിക്കും. പി.ടി.എ. പ്രസിഡന്റ് ഹാരിസ് ആമിയ ന്‍, പ്രധാനാധ്യാപിക സി.ലുസീന, അധ്യാപകരായ കെ.വി. ശശികുമാര്‍, ഷാജി, അമീറലി കാടേരി, സി.സാല്‍വിയ, സി.ജെറീന, ലൂസിയ, സ്വപ്ന എന്നിവര്‍ നേതൃത്വം നല്‍കി.

Malappuram
English summary
Malappuram Local News about relief boxes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X