മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ നിധി ജനങ്ങളുടെ ദുരിതമകറ്റാന്‍ മാത്രം ഉപയോഗിക്കണമെന്ന് ഉമ്മന്‍ ചാണ്ടി, പാണക്കാട് തങ്ങളുമായി കൂടിക്കാ ഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ പണം പ്രളയകെടുതി അനുഭവിക്കുന്നവരുടെ ദുരിതമകറ്റാന്‍ മാത്രമേ വിനിയോഗിക്കാകൂവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നവകേരള സൃഷ്ടിക്കുള്ള പണം മറ്റ് സാമ്പത്തിക സ്‌ത്രോതസുകളിലൂടെ ലഭ്യമാക്കണം. വീടും, ഭൂമിയുമടക്കം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതൃത്വവുമായി പാണക്കാട് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്ത് അനേകായിരം കോടി രൂപയുടെ നഷ്ടമുണ്ടായത് മനസിലാക്കുന്നു. അവ പുനര്‍നിര്‍മിക്കാന്‍ ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയവയുടെ സഹായം തേടണം. നവകേരളമെന്ന ആശയത്തോട് പൂര്‍ണമായും യോജിക്കുന്നു. പക്ഷേ അതിനുള്ള പണം ജനങ്ങള്‍ക്ക് ദുരിതസഹായമായി അനുവദിക്കേണ്ട ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് പോയവര്‍ ഇപ്പോഴും ദുരിത്തിലാണ്. ഇവരിലേക്ക് ഇനിയും സഹായം എത്തേണ്ടതുണ്ട്. ഇത് ഊര്‍ജിതമാക്കാനും, ദുരിതത്തില്‍ അകപെട്ടവരെയെല്ലാം സഹായിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

oommenchandy-1536

പാണക്കാട് എത്തിയ ഉമ്മന്‍ ചാണ്ടി മുസ്ലിം ലീ?ഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീ?ഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീ?ഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, മുസ്ലിം ലീ?ഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് എന്നിവരുമായി ചര്‍ച്ച നടത്തി. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കാന്‍ തുടങ്ങിയെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ശമനമായിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പുനരധിവാസം എന്നത് ഇപ്പോഴും സാധ്യമായിട്ടില്ല. അര്‍ഹതപെട്ടവര്‍ക്ക് പോലും അടിയന്തിര ധനസഹായം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് ആയിട്ടില്ല. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ കേരളത്തിന് നേരിട്ട നഷ്ടവും, ദുരിതവും വ്യക്തമായി അറിയിക്കാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. അതിനാലാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരിതാശ്വാസം അവലോകനം ചെയ്യാന്‍ വിളിച്ചു ചേര്‍ക്കുന്ന അവലോകന യോ?ഗത്തില്‍ കേരളത്തിലെ പ്രളയ ദുരിതം ചര്‍ച്ച ചെയ്യാത്തതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രവും-സംസ്ഥാനവും ഈ?ഗോ ഉപേക്ഷിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനം സു?ഗമമാക്കാന്‍ ശ്രമിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Malappuram
English summary
malappuram local news about relief fund collection and peoples needs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X