യുവാവിനെ വിളിച്ചുവരുത്തി കാറില്‍നിന്നിറക്കി: പണവും കാറുമായി കടന്നു കളിഞ്ഞു, മുഖ്യപ്രതി പിടിയില്‍
മലപ്പുറം: യുവാവിനെ വിളിച്ചുവരുത്തി കാറില്‍നിന്നും ഇറക്കി പണവും കാറുമായി കടന്നു കളിഞ്ഞ കേസിലെ മുഖ്യപ്രതിയെ പോലീസ് കോയമ്പത്തൂരില്‍നിന്നും പിടികൂടി. മഞ്ചേരി തുറക്കല്‍ വെച്ച് കൈതക്കുണ്ട് സ്വദേശിയായ യുവാവില്‍ നിന്നും കാറും പണവും കവര്‍ന്ന് രക്ഷപ്പെട്ട കേസിലെ മുഖ്യപ്രതിയെയാണ് മഞ്ചേരി പോലീസ് കോയമ്പത്തൂരില്‍ നിന്നും പിടികൂടിയത്.
പെരിന്തല്‍മണ്ണയില്‍ ട്രാവല്‍സ് നടത്തുന്ന പാലക്കാട് ചെത്തല്ലൂര്‍ സ്വദേശി കിഴിശ്ശേരി മണ്ണില്‍ ഷാനവാസ് (30)നെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനാണ് കേസിന്നാസപ്ദമായ സംഭവം. രാമനാട്ടുകര തൈക്കുണ്ടില്‍ വിജയനാണ് പരാതിക്കാരന്‍. പാരാതിക്കാരനെ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് സന്ദര്‍ശന വിസയില്‍ കൊണ്ടു പോവുകയും 75000 രൂപ കൈപ്പറ്റിയ ശേഷം നല്‍കാമെന്നേറ്റ ലേബര്‍ വിസ നല്‍കാതെ വഞ്ചിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ നാട്ടിലേക്ക് തിരിച്ചു വരികയും മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പണം തിരികെ തരാമെന്ന് വിശ്വസിപ്പിച്ച് വിളിച്ച് വരുത്തിയ പ്രതികള്‍ മഞ്ചേരി തുറക്കല്‍ വെച്ച് പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി കാറും പണവും കവര്‍ച്ച ചെയ്ത് കൊണ്ടുപോയി എന്നതാണ് കേസ്.

കേസന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ ഒന്നാം പ്രതി മമ്പാട് പന്തലിങ്ങല്‍ സുബ്രഹ്മണ്യനെയും മൂന്നാം പ്രതി മമ്പാട് സ്വദേശി അലിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കവര്‍ന്ന ബൊലീറോ കാര്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. എടവണ്ണ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2015 ല്‍ നടന്ന കവര്‍ച്ചാ കേസിലും ഷാനവാസ് പ്രതിയാണ്. ഒരു യുവതിയെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നെന്നതായിരുന്നു കേസ്. ഈ കേസിലും ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
മഞ്ചേരി സി.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അബ്ദുല്‍ ജലീല്‍. കെ, ഷാജിമോന്‍. എം.ജെ, എ.എസ്.ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍, സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എന്‍.എം. അബ്ദുല്ല ബാബു, സുനില്‍ കുമാര്‍, പി. മുഹമ്മദ് സലീം എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മധുസൂദനന്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.












Click it and Unblock the Notifications