'സഖാവ്' ഷര്‍ട്ടിനോടൊപ്പം: ലീഗ് 'സാഹിബ്' ഷര്‍ട്ടും വരുന്നു, നീക്കം എംഎല്‍എയുടെ അഭ്യര്‍ഥ മാനിച്ച്!
മലപ്പുറം: ഖാദി ബോര്‍ഡ് വിപണയിലെത്തിച്ച സഖാവ് ഷര്‍ട്ടിന് പുറമെ ഇനി സാഹിബ് ഷര്‍ട്ടും വിപണയിലെത്തിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. സഖാവ് ഷര്‍ട്ട് മാത്രം പോരെന്ന മലപ്പുറം ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ഥന മാനിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം. മലപ്പുറത്ത് ഓണം പെരുന്നാള്‍ മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് എം.എല്‍.എ ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്. അപ്പോള്‍തന്നെ മന്ത്രി ഇതിന് മറുപടിയും നല്കി. സഖാവി'നോടൊപ്പം സ്വര്‍ണ നിറത്തോട് കൂടിയ ബട്ടണുകളോടെ മുഴകൈയന് തൂവള്ള ഷര്‍ട്ടും സാഹിബ് എന്ന പേരില്‍ ഇറക്കാമെന്നാണ് മന്ത്രി ജലീല്‍ പറഞ്ഞത്.
ഓണം- ബക്രീദ് ഖാദിമേളക്ക് ജില്ലയില്‍ ഇന്നലെയാണ് തുടക്കമായത്. ഓഗസ്റ്റ് ഒന്ന് മുതല്‍ 21 വരെയാണ് മേള നടക്കുന്നത്. കോട്ടപ്പടി ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് മേളയില്‍ ലഭിക്കും.

സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50000 രൂപ വരെയുള്ള വസ്ത്രങ്ങള്‍ക്ക് വായ്പാ സൗകര്യവും മേളയില്‍ ലഭിക്കും. ആയിരം രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി വാഗണ്‍ ആര് കാറും രണ്ടാം സമ്മാനമായി അഞ്ച് പവന് സ്വര്‍ണനാണയവും മൂന്ന് സമ്മാനമായി രണ്ട് പേര്‍ക്ക് ഒരു പവന് സ്വര്‍ണവും നല്‍കും. ഖാദിയില്‍ നിര്‍മിച്ച പര്‍ദകള്‍ മേളയില്‍ ലഭിക്കും. ഖാദി ബോര്‍ഡ് ഈ വര്‍ഷം പുറത്തിറക്കിയ സഖാവ് ഷര്‍ട്ട് അടുത്ത ആഴ്ച മുതല്‍ മേളയില്‍ ലഭിക്കും.
പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്പേഴ്സന് ശോഭനാജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, നഗരസഭാ ചെയര്പേഴ്സന് സി.എച്ച്. ജമീല, വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, കൗണ്‍സിലര്‍മാരായ കെ.വി. വത്സല, ഒ. സഹേദവന്‍, ഖാദി പ്രൊജക്ട് ഓഫിസര്‍ കെ. സിയാവുദ്ദീന്, മാര്‍ക്കറ്റിങ് ഓഫിസര്‍ സി.പി. സുജാത എന്നിവര്‍ പങ്കെടുത്തു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications