കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തി പൊന്നാനിയില്‍ കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട
മലപ്പുറം: കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തി പൊന്നാനി ബിച്ചില്‍നിന്നും കടലിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നീണ്ട മണല്‍തിട്ട, തീരത്തേക്ക് സഞ്ചാരികള്‍ ഒഴുകുന്നു. ആര്‍ത്തലച്ച് വരുന്ന കടല്‍ തിരമാലകള്‍ മാത്രം കണ്ടു ശീലിച്ച പുതു തലമുറയ്ക്ക് കൗതുക കാഴ്ച സമ്മാനിക്കുകയാണ് നിലവില്‍ പൊന്നാനി കടല്‍ തീരം. പ്രളയത്തിനൊടുവില്‍ മണല്‍തിട്ടകള്‍ കിലോമീറ്ററുകള്‍ ദൂരത്തില്‍ രൂപം കൊണ്ടതോടെ പഴയ തലമുറ മാത്രം കണ്ടു ശീലിച്ച ദൃശ്യങ്ങളാണ് പൊന്നാനി കടല്‍ തീരത്ത് കാണാനായത്.

പൊന്നാനി ബീച്ചില്‍ ഒരു കിലോമീറ്ററിലധികം ദൂരത്തില്‍ കടലിലേക്ക് നടന്നുപോകാവുന്ന തരത്തില്‍ മണല്‍ വന്നടിഞ്ഞതോടെയാണ് ആഴിയുടെ അനന്യ സൗന്ദര്യം നുകരാനായി നിരവധി പേര് എത്തുന്നത്. ഈ മണല്‍തിട്ടയ്ക്ക് ഇരു ഭാഗത്തു നിന്നുമായി ഇളം തെന്നല്‍ പോലെ ചെറിയ തിരമാലകളും എത്തുന്നതോടെ പതിറ്റാണ്ടുകളായി കാണാതായ കാഴ്ചയാണ് പ്രകടമാകുന്നത്. വേലിയിറക്ക സമയത്താണ് കൂടുതല്‍ ദൂരത്തില്‍ മണല്‍തിട്ടകള്‍ പ്രകടമാകുന്നത്.

പ്രളയത്തെത്തുടര്‍ന്ന് ഭാരതപ്പുഴയിലൂടെ ഒഴുകിയെത്തിയ മണല്‍ അടിഞ്ഞാകാം മണല്‍തിട്ട രൂപപ്പെട്ടതെന്നാണ് പഴയ തലമുറയിലുള്ളവര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുള്ള അഭൂതപൂര്‍വ്വമായ പ്രതിഭാസമാണിതെന്നും അഭിപ്രായമുണ്ട്.സംഭവമറിഞ്ഞ് താലൂക്കിന്റെ വിവിധയിടങ്ങളില്‍ നിന്നും ആയിരങ്ങളാണ് മനോഹര കാഴ്ച കാണാനായി എത്തുന്നത്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications