മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: നാശനഷ്ടം വിലയിരുത്താന്‍ മലപ്പുറത്ത് പ്രത്യേക സംഘം, പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതൈ!

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലെ പല പ്രദേശങ്ങളുംവെള്ളത്തിനടിയിലായസാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതയുള്ളതിനാല്‍എല്ലാവരും ജാഗ്രത പാലിക്കണമെന്ന്ആരോഗ്യവകുപ്പ്അറിയിച്ചു. കനത്ത മഴയില്‍ കടിവെള്ളസ്രോതസ്സുകളും, പരിസരവുംമലിനമാകുവാന്‍ സാധ്യതകൂടുതലുള്ളതിനാല്‍വയറിളക്കരോഗങ്ങള്‍, എലിപ്പനി എന്നിവക്കെതിരെ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണം. രോഗാണുക്കളാല്‍മലിനമാക്കപ്പെട്ട ജലത്തിലൂടെയും, ആഹാരത്തിലൂടെയുമാണ്‌വയറിളക്ക രോഗങ്ങള്‍ പകരുന്നത്.വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുന്നതിലൂടെവയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും. നന്നായിതിളപ്പിച്ചാറ്റിയ ജലം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവുംകൂട്ടിച്ചേര്‍ത്തു ഉപയോഗിക്കരുത്.

ആഹാരംകഴിക്കുന്നതിനു മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവുംസോപ്പ് ഉപയോഗിച്ച്‌കൈകള്‍വൃത്തിയായികഴുകണം.സാലഡുകള്‍ തയ്യാറാക്കുവാന്‍ ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായികഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.ആഹാരസാധനങ്ങളുംമറ്റും ഈച്ച കയറാതെഅടച്ചുസൂക്ഷിക്കണം.ഹോട്ടലുകളും, ആഹാരംകൈകാര്യംചെയ്യുന്ന മറ്റുസ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണംകിണറുകളില്‍ക്ലോറിനേഷന്‍ നടത്തണം.

rehabilitationmeeting-

വയറിളക്കം പിടിപെട്ടാല്‍ആരംഭത്തില്‍തന്നെ പാനീയചികിത്സതുടങ്ങുന്നത്‌വഴിരോഗംഗുരുതരമാകാതെതടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്എന്നിവഇതിനായി ഉപയോഗിക്കാവുന്നതാണ്. എലിപ്പനി രോഗാണുവാഹകരായജീവികളുടെമൂത്രംകലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളുമായോ ഉള്ള സമ്പര്‍ക്കത്തില്‍കൂടിയാണ് എലിപ്പനി പകരുന്നത്. അതിനാല്‍രോഗ പകര്‍ച്ചയ്ക്കു സാധ്യതയുള്ളസാഹചര്യങ്ങളില്‍, ജോലിചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓടകളിലും, തോടുകളിലും, വയലുകളിലും, കുളങ്ങളിലുംഇറങ്ങിജോലിചെയ്യുന്നവരിലാണ് ഈ രോഗംകൂടുതലായികണ്ടുവരുന്നതുംമരണങ്ങള്‍കൂടുതലായിറിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നതും. ഇത്തരംതൊഴിലുകള്‍ചെയ്യുന്നവര്‍ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുന്‍ കരുതല്‍ചികിത്സ എന്ന നിലയില്‍ പ്രതിരോധ മരുന്ന്കഴിക്കേണ്ടതാണ് . ഇത്തരംതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍കട്ടികൂടിയറബ്ബര്‍കാലുറകള്‍ , കയ്യുറകള്‍എന്നിവ ധരിക്കുന്നത് നല്ലതാണ്. കൈകാലുകളില്‍മുറിവുള്ളവര്‍മുറിവുകള്‍ഉണങ്ങുന്നത്‌വരെഇത്തരംജോലികള്‍കഴിവതുംചെയ്യാതിരിക്കുന്നതാണ്ഉത്തമം. ജോലിക്ക് പോകുന്നതിനു മുന്‍പും ജോലികഴിഞ്ഞുവന്നതിനു ശേഷവുംമുറിവുകള്‍ആന്റിസെപ്റ്റിക്‌ലേപനങ്ങള്‍ ഉപയോഗിച്ച് ഡ്രസ്സ്‌ചെയ്യേണ്ടതാണ്.

വിറയലോടുകൂടിയ പനി, കഠിനമായതലവേദന, ശരീരവേദന, കണ്ണില്‍ചുവപ്പ് , തൊലിപ്പുറത്ത്ചുവന്ന തടിപ്പ്എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി പിടിപെടുന്നവരില്‍ മഞ്ഞപ്പിത്ത ലക്ഷണങ്ങളുംഉണ്ടാകാമെന്നതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്. ഇത്തരംരോഗലക്ഷണങ്ങള്‍കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ളസര്‍ക്കാര്‍ആശുപത്രിയില്‍വിദഗ്ധ ചികിത്സതേടേണ്ടതാണ്. സ്വയംചികിത്സയാതൊരുകാരണവശാലും പാടുള്ളതല്ല. .ചികിത്സതേടുന്നതിനുള്ളകാലതാമസംരോഗംഗുരുതരമാകുവാനും മരണംവരെസംഭവിക്കുവാനും ഇടയാക്കും.

ചാലിയാര്‍ ഗതിമാറി ഒഴുകിയത് മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഇവിടങ്ങളില്‍ പരിശോധന നടത്തി ഓരോരുത്തര്‍ക്കുമുണ്ടായ നാശനഷ്ടം രേഖപ്പെടുത്തി അവര്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാംപുകളില്‍ സഹായം ലഭ്യമാകുന്നുണ്ട്. കുടിവെള്ളം, ശുചിത്വം, ഭക്ഷണം എന്നിവ എല്ലാ ക്യാംപുകളിലും നല്‍കുന്നുണ്ട്. ക്യാംപുകളില്‍ ഗ്യാസ് സിലിണ്ടര്‍ അടക്കമുള്ളവ ലഭ്യമാക്കാനും സപ്ലൈക്കോ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്യാംപില്‍ കഴിയുന്ന എല്ലാവര്‍ക്കും സൗജന്യ റേഷനും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മെഡിക്കല്‍ ക്യാംപുകളും മരുന്ന് വിതരണവുമെല്ലാം ഡിഎംഒ യുടെ മേല്‍നോട്ടത്തില്‍ മത്രമേ നടത്താവു. പുറത്ത് നിന്നുള്ളവരുടെ സന്ദര്‍ശനം ക്യാംപില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അനാവശ്യമായ സന്ദര്‍ശനം നടത്തുന്നവരെ തടയും. സഹായങ്ങള്‍ നല്‍കുന്നത് ബന്ധപ്പെട്ട താലൂക്ക് തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ മാത്രമായിരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, എഡിഎം വി രാമചന്ദ്രന്‍, ഡിഎംഒ കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Malappuram Local News about special team for analyse disaster affected areas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X