വീട് വൃത്തിയാക്കുന്നതിനിടെ ഏഴാംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു, സംഭവം മലപ്പുറത്ത്!
മലപ്പുറം: കോട്ടയ്ക്കലില്‍ വീട് വൃത്തിയാക്കുന്നതിനിടെ ഏഴാംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോട്ടയ്ക്കല്‍ കുഴിപ്പുറം മുണ്ടോത്ത് പറമ്പ സ്വദേശി ചക്കരത്തൊടി ഹമീദ് മാസ്റ്ററുടെ മകന്‍ സിനാന്‍ (12) ആണ് ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. രാവിലെ പിതാവിന്റെയും ജ്യേഷ്ടന്റെയും കൂടെ അടുക്കളയുടെ പുകക്കുഴല്‍ വൃത്തിയാക്കുന്നതിനിടെ സമീപത്തിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനില്‍ നിന്നും ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിന് വൈദ്യുതിഘാതമേറ്റതോടെ പിതാവും സിനാനും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിനാന് വൈദ്യുത ഘാതമേറ്റ് ജീവന്‍പൊലിഞ്ഞത്.

പുത്തൂര്‍ പീസ് സ്‌ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സിനാന്‍ കോട്ടക്കല്‍ മിംസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിനെ ഇരുവരും പിടിച്ചതോടെയാണു ഇവര്‍ക്കും ഷോക്കേറ്റത്. തുടര്‍ന്നു നിലവിളി കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിക്കൂടുകയായിരുന്നു. പിന്നീടാണ് നാട്ടുകാര്‍ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിതാവ് ഹമീദിനും സിനാന്റെ ജ്യേഷ്ടന്‍ സല്‍മാന്‍ ഫാരിസിനും (19) സാരമായ പരിക്ക് പറ്റി. പുത്തൂര്‍ പീസ് സ്‌ക്കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സിനാന്‍. മൂത്ത സഹോദരന്‍ :സെമീര്‍ (27), മാതാവ് : റംല












Click it and Unblock the Notifications