പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ കുഞ്ഞുങ്ങളും സജീവം
മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധി സ്വരൂപിക്കൂന്നതില്‍ മുതിര്‍ന്നവരോടൊപ്പംതന്നെ ആവേശത്തോടെ കുഞ്ഞുങ്ങളും രംഗത്ത്. ബാലസംഘം ഊരകം വില്ലേജിലെ ചേലത്തൂര്‍ പൗര്‍ണമി യുണിറ്റ് അംഗങ്ങള്‍ തുകപിരിച്ചെടുത്തു. കൈമാറ്റച്ചടങ്ങില്‍ 27058 രൂപ ബാലസംഘം മലപ്പുറം ഏരിയ കണ്‍വീനര്‍ എം രാജന്‍ , ഏരിയ പ്രസിഡണ്ട് ദേവപ്രിയ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ എം വത്സ കുമാര്‍ അധ്യക്ഷനായി, വി പി രാജന്‍, കെ പി സോമനാഥന്‍ ,കെ പി മാനുക്കുട്ടി ,കെ എം വേലായുധന്‍,കെ ജ്യോതിക എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയോറ അടക്കാ പുരയിയിലെ നാലു കൊച്ചു കൂട്ടുകാര്‍ തുക സ്വരൂപിച്ചു' എം അമല്‍, പി അശ്വിന്‍, സി സൈനുല്‍ ആബിദ് ,ഐ ഷിബിലി എന്നീ കൂട്ടുകാരാണ് മുതിര്‍ന്നവരെ തോല്പിക്കുന്ന തരത്തില്‍ പിരിവിനിറങ്ങിയത്. കാലത്ത് ഒമ്പതിനാരംഭിച്ച ബക്കറ്റ് പിരിവ് ഉച്ചയാകുമ്പോഴേക്ക് ബക്കററ്റ് നിറയുമെന്ന പ്രതീക്ഷയിലാണിവര്‍. വീടുകളില്‍ കയറിച്ചെന്നാണ് ഇവര്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നത്. പിരിച്ചെടുക്കുന്ന തുക സി പി ഐ (എം )നേതാക്കളെ ഏല്പിക്കുമെന്ന് കുട്ടികള്‍ പറഞ്ഞു.

ബാലസംഘം പറമ്പില്‍ പടി യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ബാലസംഘം കോട്ടക്കല്‍ ഏരിയാ കമ്മറ്റി അംഗം കെ കെ രാമകൃഷ്ണന്‍ ,സി അമേയയില്‍ നിന്നും ഏറ്റുവാങ്ങി.സി ബിനീഷ് അധ്യക്ഷനായി.സി രവി ,സി മുഹമ്മദ് അബ്ദുറഹിമാന്‍, ടി കെ മുഹമ്മദ്, സി ഗോവിന്ദന്‍ ,പി മാളവിക എന്നിവര്‍ സംസാരിച്ചു - ബാലസംഘം പ്രവര്‍ത്തകരായ പി പി സുബിന്‍, പി ജിത്തു, എസ് മിന്‍ഷിഹാന്‍, സി കെ റി തുന്‍ എന്നിവര്‍ നേതൃത്വം നല്‍കി












Click it and Unblock the Notifications