മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രക്തസാക്ഷികളെ സൃഷിക്കാനുള്ളതല്ല വിദ്യാര്‍ഥി രാഷ്ട്രീയം: പാണക്കാട് സാദിഖലി തങ്ങള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്‍ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്‍ത്ഥി രാഷ്ട്രീയമെന്നു പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ക്യാമ്പസ്സുകളില്‍ സര്‍ഗ്ഗാത്മകതയുടെ നിലനില്‍പ്പിനും മതേതര ജനാതിപത്യ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എം എസ് എഫ് നടത്തുന്ന ശ്രമങ്ങള്‍ മാതൃകാപരമാണെന്നും, മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് മാതൃകയാണു എം.എസ്.എഫ്.ന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്യാമ്പസ്സുകളില്‍ വര്‍ഗ്ഗീയ-അക്രമ രാഷ്ട്രീയംകൊണ്ട് അരാജകത്വം സൃഷ്ടിക്കുമ്പോള്‍ എം.എസ്.എഫ് ഉയര്‍ത്തിപിടിച്ച കഠാര വെടിയുക തൂലികയേന്തുക എന്ന മുദ്രാവാക്യം ഏറെ പ്രസക്തമാണെന്നും തങ്ങള്‍ പറഞ്ഞു. കഠാര വെടിയുക, തൂലികയേന്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും, സെക്രട്ടറി എം.പി നവാസിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പസ് യാത്രയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി.കെ ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാര്‍ കോളേജ്, രാമപുരം ജെംസ് കോളേജ്, പെരിന്തല്‍മണ്ണ പി.ടി.എം കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രണ്ടാം ദിനം വിദ്യാര്‍ത്ഥി റാലിയോടെ മഞ്ചേരി ടൗണില്‍ സമാപിച്ചു.

panakkadu-

സമാപന സമ്മേളനം ജില്ലാ ലീഗ് സെക്രട്ടറി യു.എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. അഡ്വ.എം ഉമ്മര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ഇസ്ഹാഖ് കുരിക്കള്‍, എ.കെ മുസ്തഫ, പി.കെ അസ്ലു, വല്ലാഞ്ചിറ മുഹമ്മദലി, എന്‍.സി ഫൈസല്‍, യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, നിഷാദ്.കെ.സലീം, കെ.എം ഫവാസ്, റഷീദ് മേലാറ്റൂര്‍, നജ്മ തബഷീറ, അന്‍വര്‍ മുള്ളമ്പാറ, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, പി.കെ നവാസ് എന്നിവര്‍ സംസാരിച്ചു. യാത്രക്ക് സാദിഖ് കൂലിമടത്തില്‍, സലാം മണലായ, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ഇ.വി ഷാനവാസ്, ടി.നിയാസ്, ആയിഷ ബാനു, നജ്വ, നയന സുരേഷ്, ഫവാസ് പനയത്തില്‍, ടി.ഫസലുറഹ്മാന്‍, പി.എ ജവാദ്, സി.പി ഹാരിസ്, സി.എച്ച് ഷക്കീബ്, ടി.നിഷാദ്, അഫ്ഫാര്‍ കുന്നപ്പള്ളി, വി.എം ജുനൈദ്, യു. ബാസിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ജനാധിപത്യം സംരക്ഷിക്കാന്‍ ക്യാമ്പസ്സുകള്‍ തയ്യാറാവണം : യു. എ. ലത്തീഫ്

msfrally-

ജനാധിപത്യം സംരക്ഷിക്കാനും ഫാസിസത്തെ എതിര്‍ക്കാനും ഏറ്റവും കൂടുതല്‍ സാധിക്കുന്നത് ക്യാമ്പസ്സുകള്‍ക്കാണെന്ന മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യു എ ലത്തീഫ്. കഠാര വെടിയുക തൂലികയേന്തുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും സെക്രട്ടറി എം.പി നവാസിന്റേയും നേതൃത്വത്തില്‍ നടത്തുന്ന ക്യാമ്പസ് യാത്രയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിന സമാപനം മഞ്ചേരിയില്‍ ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കാന്‍ എല്ലാ കാലത്തും മുന്നില്‍ നിന്ന പ്രസ്ഥാനമാണ് എം എസ് എഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ മുഖ്യപ്രഭാഷണം നടത്തി.

വേങ്ങര മലബാര്‍ കോളേജ്, രാമപുരം ജെംസ് കോളേജ്, പെരിന്തല്‍മണ്ണ പി.ടി.എം കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രണ്ടാം ദിനം വിദ്യാര്‍ത്ഥി റാലിയോടെ മഞ്ചേരി ടൗണില്‍ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, അഡ്വ: എം ഉമ്മര്‍ എം.എല്‍ എ, ഇസ്ഹാഖ് കുരിക്കള്‍, വല്ലാഞ്ചിറ മുഹമ്മദലി, എന്‍.സി ഫൈസല്‍, യൂസുഫ് വല്ലാഞ്ചിറ, കണ്ണിയന്‍ അബൂബക്കര്‍, ടിഎം നാസര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ.എ.പി ഇസ്മായില്‍, പി സലീല്‍, ശൈജല്‍ ആമയൂര്‍, കെ.കെ.ബി മുഹമ്മദാലി, അബ്ദുല്‍ ബാസിത് വളരാട്, ജദീര്‍ മുള്ളമ്പാറ എന്നിവര്‍ സംസാരിച്ചു. യാത്രക്ക് സാദിഖ് കൂളമഠത്തില്‍, സലാം മണലായ, റിയാസ് പുല്‍പ്പറ്റ, കബീര്‍ മുതുപറമ്പ്, ഇ.വി ഷാനവാസ്, ടി.നിയാസ്, ആയിഷ ബാനു, നജ്വ, നയന സുരേഷ്, ഫവാസ് പനയത്തില്‍, ടി.ഫസലുറഹ്മാന്‍, പി.എ ജവാദ്, സി.പി ഹാരിസ്, സി.എച്ച് ഷക്കീബ്, ടി.നിഷാദ്, അഫ്ഫാര്‍ കുന്നപ്പള്ളി, വി.എം ജുനൈദ്, യു. ബാസിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേരിയിലെ സമാപന സമ്മേളനത്തില്‍ സാദിഖ് കൂളമഠത്തില്‍ അധ്യക്ഷത വഹിച്ചു.

Malappuram
English summary
Malappuram Local News about students politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X