മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് 15 ചാക്ക് അരി: അരിയുമായെത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി കൊണ്ടോട്ടിക്കടുത്തുള്ള കൊട്ടപ്പുറം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ എത്തി. സ്വന്തം വീടുകളില്‍ നിന്ന് സമാഹരിച്ച അരിയാണ് 15 ചാക്കുകളിലായി അധ്യാപകരും കുട്ടികളുമടക്കം മലപ്പുറം കലക്‌ട്രേറ്റില്‍ എത്തിച്ചത്. അഞ്ചാം ക്ലാസ് തൊട്ട് 12ാം ക്‌ളാസുവരെയുള്ള മുഴുവന്‍ കുട്ടികള്‍ തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ അരി എത്തിച്ചു നല്‍കുന്നതില്‍ പങ്കാളികളായി. ഇതുകൊണ്ട് മാത്രം തീരുന്നില്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നിതിനായി തുക കണ്ടെത്തുന്ന മറ്റൊരു പ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണ് കുട്ടികള്‍.

പ്രളയ ദുരിതത്തിന് ഇരയായ മണ്ഡലത്തിലെ 6 പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക്അബൂദാബി വേങ്ങര മണ്ഡലം കെ എം സി സി ധനസഹായം നല്‍കി. ഊരകത്ത് മുസ്ലിം ലീഗ് ദേശിയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകള്‍ക്ക് വേണ്ടി കെ കെ മന്‍സൂര്‍ കോയ തങ്ങള്‍ (ഊരകം), പറമ്പില്‍ അബ്ദുല്‍ ഖാദര്‍ ,എം കെ കുഞ്ഞാലന്‍ ഹാജി (വേങ്ങര), കെ ലിയാഖത്തലി, സി കെ മുഹമ്മദ് ഹാജി ( എ ആര്‍ നഗര്‍), പി അബൂബക്കര്‍ (കണ്ണമംഗലം) , സി അയമു തു (പറപ്പൂര്‍), കാരി അലവി ഹാജി (ഒതുക്കുങ്ങല്‍)എന്നിവര്‍ ഏറ്റു വാങ്ങി.

riceforreliefcamp-

പാങ്ങാട്ട് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. കെ എന്‍ എ ഖാദര്‍ എംഎല്‍ എ, ജില്ലാാ പഞ്ചായത്ത് പ്രസിഡണ്ട് എ. പി ഉണ്ണികൃഷ്ണന്‍, ചാക്കീരി ഹ ഖ്, എം എം കുട്ടി മൗലവി, ടി കെ മൊയ്തീന്‍ക്കുട്ടി, അടാട്ടില്‍ കുഞ്ഞാപ്പു, ശരീഫ് കുറ്റൂര്‍,ടി ഹഖ് ,എം കെ മൂപ്പന്‍, ഇ മുജീബ് എന്നിവര്‍ പ്രസംഗിച്ചു


Malappuram
English summary
malappuram local news about students send rice for relief camps.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X